“സ്നേഹം, സ്നേഹം, സ്നേഹം”
വചനം
1 പത്രോസ് 1 : 22
എന്നാൽ സത്യം അനുസരിക്കയാൽ നിങ്ങളുടെ ആത്മാക്കളെ നിർവ്യാജമായ സഹോദരപ്രീതിക്കായി നിർമ്മലീകരിച്ചിരിക്കകൊണ്ടു ഹൃദയപൂർവ്വം അന്യോന്യം ഉറ്റുസ്നേഹിപ്പിൻ.
നിരീക്ഷണം
യേശുവിനെ അനുഗമിക്കുന്ന എല്ലാവരോടും പത്രോസ് അപ്പോസ്ഥലൻ പറയുന്നത്, യേശുവിലൂടെ മാത്രം ലഭിക്കുന്ന രക്ഷ നിങ്ങൾ സ്വീകരിച്ചതിനാൽ നിങ്ങൾ എല്ലാ അനീതിയിൽ നിന്നും ശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. ഇത് നിങ്ങൾക്ക് ലഭിച്ചതിനാൽ ദൈവം നിങ്ങളോട് ഹൃദയപൂർവ്വം പരസ്പരം സ്നേഹിക്കുവാൻ ഈ വചനത്തിലൂടെ ആഹ്വാനം ചെയ്യുന്നു.
പ്രായോഗീകം
ഈ വചനത്തിൽ പത്രോസ് ഹൃദയങ്ങമായ സ്നേഹത്തെക്കുറിച്ച് പരാമർശിച്ചിരിക്കുന്നു. അവൻ നമ്മുടെ മനുഷ്യഹിതം എന്തായിരിക്കണം എന്നതിനെക്കുറിച്ചും വ്യക്തമാക്കുന്നു . യേശുവിൽ സത്യവും ക്ഷമയും കണ്ടെത്തുന്നതിനുമുമ്പ്, നമ്മുടെ ഇച്ഛാശക്തി ദുർബലവും നമ്മെ മാത്രം തൃപ്തിപ്പെടുത്തുന്ന സ്വാർത്ഥ തിരഞ്ഞെടുപ്പുകൾ നടത്തുവാൻ ഉപയോഗിക്കുന്നതുമായിരുന്നു. ആ സ്വയം സംതൃപ്തി വളരെ താൽക്കാലികമാണ്, അത് നമ്മെതന്നെ ശൂന്യമായി തോന്നിപ്പിക്കുന്നു. എന്നാൽ യേശുവിന്റെ രക്ഷാകരമായ പ്രവർത്തിയെ കൃപയാൽ കുറ്റബോധത്തിൽ നിന്ന് മോചിതരായ നമുക്ക് നിസ്വാർത്ഥമായ സ്നേഹം തിരഞ്ഞെടുക്കുവാൻ സ്വതന്ത്ര്യം നൽകുന്നു കാരണം, നമ്മുടെ ഇച്ഛാശക്തിയും രക്ഷിക്കപ്പെടുകയും ശുദ്ധീകരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഉപാധികളില്ലാത്ത സ്നേഹം നമ്മുടെ ഇച്ഛാശക്തിയുടെ ഒരു പ്രവൃത്തിയാണ്. മറ്റുള്ളവരുടെ ഏറ്റവും നല്ല താൽപ്പര്യങ്ങളെ തിരഞ്ഞെടുക്കുവാൻ നമ്മുടെ ഇച്ഛാശക്തി ഉപയോഗിക്കുവാൻ പത്രോസ് അപ്പോസ്ഥലൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. ഒരിക്കൽ നാം അങ്ങനെ ചെയ്താൽ അത് നമ്മുടെ സ്വഭാവമായി മാറുന്നു. ആകയാൽ സ്നേഹ്ക്കുക സ്നേഹിക്കുക സ്നേഹിക്കുക.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്നെ സ്നേഹിച്ച മഹാസ്നേഹത്തിന് നന്ദി. ഞാനും അതുപോലെ മറ്റുള്ളവരെ സ്നേഹിക്കുവാൻ കൃപ നൽകുമാറാകേണമേ. ആമേൻ