Uncategorized

“സ്വജനപക്ഷപാതം എന്നത് വചനത്തിലുള്ള പദമല്ല”

വചനം

സംഖ്യാപുസ്തകം 3:45

ലേവ്യർ എനിക്കുള്ളവരായിരിക്കേണം; ഞാൻ യഹോവ ആകുന്നു.

നിരീക്ഷണം

യാക്കോബിന് പന്ത്രണ്ട് പുത്രന്മാരുണ്ടായിരുന്നു, അവർ യിസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളുടെയും തലവന്മാരായി. അവരിൽ ഒരാളുടെ പേര് ലേവി എന്നാണ്. യഹോവയായ ദൈവം “ലേവിഗോത്രം എനിക്കുള്ളവരായിരിക്കണം” എന്ന് കല്പിച്ചു.

പ്രായോഗീകം

പഴയനിയമത്തിൽ ദൈവം യിസ്രായേലിനോട് പറഞ്ഞത്, നിങ്ങൾ ഒരു ലേവ്യനായി ജനിച്ചാൽ, നിങ്ങളുടെ ജീവിതകാലം മുഴുവൻ ഏതെങ്കിലും രൂപത്തിൽ ദൈവത്തിന് ശിശ്രൂഷ ചെയ്യണം. ഒരു ലേവ്യന് നിരവധി ഗുണങ്ങളും ചില ദോഷങ്ങളും ഉണ്ടായിരുന്നു. അവരുടെ വിളിയും തിരഞ്ഞെടുപ്പും ജനന സമയത്തുതന്നെ നിശ്ചയിച്ചിരിക്കും.  എന്നാൽ പുതിയ നിയമത്തിൽ ദൈവത്തിന്റെ ശിശ്രൂഷ ചെയ്യുന്നവരുടെ മക്കൾ അതു തുടരണം എന്ന് നിയമം ഇല്ല. ദൈവത്തെ അറിഞ്ഞ് ഹൃദയങ്ങമായി ദൈവത്തെ സേവിക്കുന്ന എല്ലാവർക്കും ദൈവം ശിശ്രൂഷകളെ ഏൽപ്പിക്കും. ആകയാൽ നമ്മുടെ വിളയും തിരഞ്ഞെടുപ്പും അധികം ഉറപ്പാക്കുവാൻ ശ്രമിക്ക എന്ന് ലേഖനത്തിലേ വാക്യം നാം ഓർക്കണം. ദൈവീക ശിശ്രൂഷകളിൽ ഏർപ്പെടുവാൻ ഒരു സമർപ്പണവും ദൈവം വിളിച്ചു എന്ന ഉറപ്പം ഉണ്ടാകണം. ദൈവ വചനത്തിൽ സ്വജനപക്ഷപാതം എന്ന് ഒരു വാക്കില്ല. ദൈവം എല്ലാവരെയും ഒരു പോലെ സ്നേഹിക്കുന്നു. യോഹന്നാൻ 3:16 ൽ ഇപ്രകാരം പറയുന്നു, “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” ആ വചനത്തിൽ ഒരു പ്രത്യേക കൂട്ടത്തെ സ്നേഹിച്ചു എന്ന് അല്ല ലോകത്തെ സ്നേഹിച്ചു എന്നാണ്. ആകയാൽ ഇന്ന് യേശുവിനെ ശരിക്കും മനസ്സിലാക്കാത്തവരോടും കൂടെ പറയുകയാണ് ദൈവം നിങ്ങളെയും സ്നേഹിക്കുന്നു.

പ്രാർത്ഥന

പ്രീയ യേശുവേ

അങ്ങ് എന്നെ സ്നേഹിച്ചതിനായി നന്ദി. അങ്ങയുടെ വിളിയും തിരഞ്ഞെടുപ്പും അധികം ഉറപ്പാക്കി മുന്നോട്ട് ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x