Uncategorized

“സ്വന്തം കാലിൽ നിൽക്കൂ”

വചനം

യെഹെസ്ക്കേൽ 2 : 1

അവൻ എന്നോടു: മനുഷ്യപുത്രാ, നിവിർന്നുനിൽക്ക; ഞാൻ നിന്നോടു സംസാരിക്കും എന്നു കല്പിച്ചു.

നിരീക്ഷണം

ചരിത്രത്തിൽ ഏറ്റവും മഹാനായ യഹോവയുടെ പ്രവാചകന്മാരിൽ ഒരാളായിരുന്നു യെഹെസ്ക്കേൽ. മനുഷ്യപുത്രാ, നിവിർന്നുനിൽക്ക എന്ന സംബോധനയോടെയാണ് യഹോവയായ ദൈവം തന്നോട് സംസാരിച്ചത്.

പ്രായോഗികം

ഒരാൾ നമ്മോട് സംസാരിക്കുമ്പോൾ നാം ശരിയായ രീതിയിൽ ശ്രദ്ധിക്കാത്തതിനാൽ പ്രധാനപ്പെട്ട വിവരങ്ങൾ കേൾക്കാതെ പോയ അവസരങ്ങൾ നമ്മുടെ ജീവിതങ്ങളിൽ ഉണ്ടാകാറുണ്ട്. അങ്ങന സംഭവിക്കുന്നത് നമ്മുടെ ജീവിതങ്ങളിൽ നഷ്ടമാണ് ഒരിക്കലും നേട്ടമല്ല. അതുമാത്രമല്ല നാം കൂടുതൽ ശ്രദ്ധയോടെ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നുവെങ്കിൽ എത്രമാത്രം പ്രശ്നങ്ങളിൽ നിന്ന് നമുക്ക് രക്ഷപ്പെടാമായിരുന്നു വെന്ന് ചിന്തിച്ചാൽ മനസ്സിലാക്കുവാൻ കഴിയും. യഹോവ അരുളിചെയ്യുന്നത് യെഹെസ്ക്കേൽ പ്രവാചകൻ ശ്രദ്ധിക്കണമെന്ന് യഹോവയായ ദൈവം ആഗ്രഹിച്ചു. അതുപോലെ യെഹെസ്ക്കേലിനും ദൈവം പറയുന്ന നിർദ്ദേശങ്ങൾ ആത്മാർത്ഥമായി കേൾക്കണമെന്ന് വളരെ ആഗ്രഹം ഉണ്ടായിരുന്നു. അതുകൊണ്ടാണ് മനുഷ്യപുത്രാ, നിവിർന്നുനിൽക്ക; ഞാൻ നിന്നോടു സംസാരിക്കും എന്നു കല്പിച്ചത്. അതിൽ നിന്നും നമുക്ക് മനസ്സിലാകുന്നത് നാം നന്നായി ശ്രദ്ധിച്ചാൽ കൂടുതൽ കാര്യങ്ങൾ നന്നായി ചെയ്യുവാൻ കഴിയും. ഒരു രാജ്യത്തിലെ ജനങ്ങളെ സംബന്ധിച്ചും ഈ കാര്യം ശരിയാണ് മാത്രമല്ല നമുക്കൊരോരുത്തർക്കും ഇത് വളരെ ശരിയാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

ഞാൻ ശ്രദ്ധയോടെ കേൾക്കാം കർത്താവേ അങ്ങ് എന്നോട് സംസാരിക്കേണമേ എന്ന് താഴ്മയോടെ അങ്ങയോട് അപേക്ഷിക്കുന്നു. ആമേൻ