“സ്വന്തം ഗോത്രം കണ്ടെത്തുക”
വചനം
സങ്കീർത്തനം 119 : 74
തിരുവചനത്തിൽ ഞാൻ പ്രത്യാശ വെച്ചിരിക്കയാൽ നിന്റെ ഭക്തന്മാർ എന്നെ കണ്ടു സന്തോഷിക്കുന്നു.
നിരീക്ഷണം
ദാവീദ് രാജാവിനെ കാണുമ്പോള്‍ ദൈവ ഭക്തന്മാർ സന്തോഷിക്കും എന്ന് ഈ വേദ ഭാഗത്ത് പറയുന്നു. അതിനുള്ള കാരണം ദാവീദ് രാജാവിന് ദൈവവുമായി നല്ല ബന്ധം ഉണ്ട് കൂടാതെ അദ്ദേഹത്തിന്റെ പ്രത്യാശ ദൈവ വചനത്തിലുമാണ്.
പ്രായോഗീകം
ദൈവത്തെ സ്നേഹിക്കുകയും ദൈവ വചത്തിൽ പ്രത്യാശവയ്ക്കുകയും ചെയ്യുന്നവർ തമ്മിൽ കാണുമ്പോള്‍ മനസ്സിലാക്കുവാൻ കഴിയും. ദൈവത്തോടുള്ള കൂട്ടായ്മ പോലെ തന്നെ നമുക്ക് ദൈവ ഭക്തരുമായും കൂട്ടായ്മ ആവശ്യമാണ്. സ്വന്തം ദേശത്തെയു സ്വന്തക്കാരെയും വിട്ട് പല ആവശ്യങ്ങള്‍ക്കായി നമുക്ക് മാറി താമസിക്കേണ്ട അവസരങ്ങള്‍ ഉണ്ടാകാറുണ്ട്. ആ സന്ദർഭങ്ങളിൽ നമുക്ക് ദൈവ വചന പ്രകാരം ജീവിക്കുന്ന ദൈവ ഭക്തരെ കാണുമ്പോള്‍ വളരെ ആത്മീക സന്തോഷം ഉണ്ടാകാറുണ്ട്. അപ്പോഴാണ് നമുക്ക് സ്വന്തം ഗോത്രത്തെ കണ്ടെത്തിയ അനുഭവം ഉണ്ടാകുന്നത്. ആയതുകൊണ്ട് ദൈവ മക്കള്‍ എവിടെ ആയിരുന്നാലും സ്വന്തം ഗോത്രം കണ്ടെത്തി അവരുമായി കൂട്ടായ്മ ആചരിക്കുമ്പോള്‍ ആത്മീക സന്തോഷം ഉണ്ടാകും.
പ്രാർത്ഥന
പ്രീയ യേശുവേ,
ഞാൻ അങ്ങയെ കണ്ടുമുട്ടിയതു മുഖാന്തിരം എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. അന്ന് ഞാൻ എന്റെ ഗോത്രം കണ്ടുപിടിച്ചു എന്ന് എനിക്ക് മനസ്സിലായി. എനിക്ക് മറ്റുള്ളവരുമായി ഇടപഴകുവാൻ ആഗ്രഹമുണ്ട്, അവരോട് എന്റെ ഗോത്രത്തെക്കുറിച്ച് പറയുവാനും എനിക്ക് എന്റെ ഗോത്രത്തോട് ചേർന്നു നിൽക്കുവാനും എന്നെ സഹായിക്കേണമേ. ആമേൻ