“സ്വയം സംസാരിക്കുക”
വചനം
സങ്കീർത്തനം 55 : 2
ഞാൻ എന്റെ സങ്കടത്തിൽ പൊറുതിയില്ലാതെ ഞരങ്ങുന്നു.
നിരീക്ഷണം
ദാവീദ് രാജാവ് ഒരു മോശം സാഹചര്യത്തിലായിരുന്നു എന്ന് ഈ വചനത്തിലൂടെ മനസ്സിലാക്കുവാൻ കഴിയും. ഈ അദ്ധ്യായം തുടർന്നു വായിച്ചാൽ, അവന്റെ അടുത്ത കൂട്ടാളികളിൽ ചിലർ അവനെതിരെ തിരിഞ്ഞുവെന്ന് വ്യക്തമാകും. ഇവിടെ താൻ എത്രമാത്രം അസ്വസ്ഥനാണെന്ന് സ്വയം പറയുന്നതായി കാണാം. ആകയാൽ താൻ അസ്വസ്ഥനാണെന്ന് സ്വയം പറഞ്ഞുകൊണ്ട് ഈ സങ്കീർത്തനം അവസാനിപ്പിച്ചിരിക്കുന്നു. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, അവൻ സമ്മർദ്ദത്താൽ നിസ്സഹായത അനുഭവിച്ചു എന്നതാണ് സത്യം.
പ്രായേഗീകം
നാം ഉറക്കെ പറഞ്ഞാലും ഇല്ലെങ്കിലും ചിന്തകൾ നമ്മോടുതന്നെ സംസാരിക്കും എന്നത് ഇവിടെ വ്യക്തമാകുന്നു. എന്നാൽ ചിന്തിക്കേണ്ടത് എന്താണ് എന്ന് നിങ്ങൾ നിങ്ങളോടു തന്നെ ചോദിക്കേണ്ടതാണ്. നിങ്ങൾ എപ്പോഴും ചിന്തിക്കുകയും സ്വയം പറയുകയും ചെയ്യുന്നത് നിങ്ങളുടെ ജീവിത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ മോശം കാര്യങ്ങളേയും കുറിച്ചാണെങ്കിൽ, കാലക്രമേണ നിങ്ങൾ സ്വയം സംസാരിക്കുന്നതെന്തോ അത് പിന്തുടരുവാൻ ഇടയാകും. ക്രിയാത്മകമായി സ്വയ സംസാരിക്കുക എന്ന ആശയം ആദ്യമായി കണ്ടെത്തി പ്രോത്സാഹിപ്പിച്ചത് അപ്പോസ്ഥലനായ പൗലോസാണ്. ഫിലിപ്പിയർ 4:8 ഇപ്രകാരം പറയുന്നു “ഒടുവിൽ സഹോദരന്മാരേ, സത്യമായതു ഒക്കെയും ഘനമായതു ഒക്കെയും നീതിയായതു ഒക്കെയും നിർമ്മലമായതു ഒക്കെയും രമ്യമായതു ഒക്കെയും സല്കീർത്തിയായതു ഒക്കെയും സൽഗുണമോ പുകഴ്ചയോ അതു ഒക്കെയും ചിന്തിച്ചുകൊൾവിൻ.” ഈ ലോക ജീവിത്തിലെ നമ്മുടെ വിജയം പ്രധാനമായും നാം എത്രത്തേളം, എങ്ങനെ നമ്മോട് തന്നെ സംസാരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.
പ്രാർത്ഥന
പ്രീയ യേശുവേ,
മോശമായ രീതിയിൽ സ്വയം ചിന്തിക്കാതെ സ്നേഹത്തോടും മാന്യമായും, സല്കീർത്തിയായതു ഒക്കെയും സൽഗുണമോ പുകഴ്ചയോ ആയതൊക്കെയും എന്നോട് തന്നെ സംസാരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ