“സ്വാധീന മേഖല”
വചനം
സങ്കീർത്തനം 111 : 1
യഹോവയെ സ്തുതിപ്പിൻ. ഞാൻ നേരുള്ളവരുടെ സംഘത്തിലും സഭയിലും പൂർണ്ണഹൃദയത്തോടെ യഹോവെക്കു സ്തോത്രം ചെയ്യും.
നിരീക്ഷണം
ദൈവത്തെ സ്തുതിക്കുന്ന കാര്യത്തിൽ ദാവീദ് രാജാവ് ലജ്ജിച്ചില്ല. “നേരുള്ളവരുടെ സംഘം” എന്ന് യിസ്രായേൽ നേതാക്കളെ വിളിച്ചിരിക്കുന്നു. ഇവിടെ ദാവീദ് രാജാവ് ആയിരുന്നതിനാൽ ബാക്കി എല്ലാവരും അവന്റെ ആധിപത്യത്തിൻ കീഴിലായിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ സ്വാധീന മേഖല നേരുള്ളവരുടെ സംഘത്തിലും സഭയിലും ലജ്ജകൂടാതെ ദൈവത്തെ സ്തുതിക്കുക എന്നതായിരുന്നു.
പ്രായോഗികം
നമുക്കെല്ലാവർക്കും ഒരു സ്വാധീന മേഖല ഉണ്ടായിരിക്കാം. അത് വലുതായാലും ചെറുതായാലും നാമുമായി ബന്ധപ്പെട്ട് തൊട്ട് അടുത്ത് ഇടപഴകുന്നവരാണ് അവർ. അവരെയാണ് എന്റെ സ്വാധീന മേഖല എന്ന് പറയുന്നത്. നമ്മുടെ പ്രശ്നങ്ങളെ എപ്പോഴും നന്നായി അറിയുന്ന കൂട്ടരായിരിക്കും അവർ. എന്നാൽ നമ്മുടെ ജീവിതത്തിൽ നിയമങ്ങൾ, ധാർമ്മികത, ആചാരങ്ങൾ ഇവ മൂന്നിലും നാം എവിടെ ആയിരിക്കുന്നു എന്നതാണ് പ്രാധാന്യം. കൂടാതെ വിശ്വാസ ജീവിതത്തിൽ നാം എവിടെയാണ് നിൽക്കുന്നത്? അതിൽ നിങ്ങൾ എവിടെയാണ് നിൽക്കുന്നത് എന്ന് മനസ്സിലാക്കി കഴിഞ്ഞാൽ നിങ്ങളുടെ നേതൃത്വത്തോട് എങ്ങനെ പ്രതികരിക്കണം എന്നതിനെക്കുറിച്ച് നിങ്ങളുടെ സ്വാധീന മേഖലയിലുള്ളവർക്ക് നന്നായി മനസ്സിലാകും. ഒരു നേതാവിനെ അളക്കുന്നത് നേതാവിന്റെ നിലപാട് അല്ലെങ്കിൽ അവന്റെ സ്വാധീന മേഖലയിൽ ചെലുത്തുന്ന സ്വാധീനമാണ്. ദാവീദ് അതാണ് ഇവിടെ വ്യക്തമാക്കുന്നത് നേരുള്ളവരുടെ സംഘത്തിലും സഭയിലും പൂർണ്ണഹൃദയത്തോടെ യഹോവെക്കു സ്തോത്രം ചെയ്യുന്നതിൽ സന്തുഷ്ടനായിരുന്നു. നാം ആയിരിക്കുന്ന മേഖലയിലും നമ്മുടെ ഏറ്റവും വലിയ ആഗ്രഹവും നമ്മുടെ ചുറ്റുമുള്ളവരുടെ നടുവിൽ ലജ്ജ കൂടാതെ ദൈവത്തെ സ്തുതിക്കുക എന്നതായിരിക്കണം.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ ചുറ്റുമുള്ളവരുടെ നടുവിൽ ലജ്ജകൂടാതെ ദൈവത്തെ സ്തുതിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ