“സ്വർഗ്ഗത്തിലെ തുറന്ന വാതിൽ”
വചനം
വെളിപ്പാട് 4 : 1
അനന്തരം സ്വർഗ്ഗത്തിൽ ഒരു വാതിൽ തുറന്നിരിക്കുന്നതു ഞാൻ കണ്ടു; കാഹളനാദംപോലെ എന്നോടു സംസാരിച്ചു കേട്ട ആദ്യത്തെ ശബ്ദം എന്നോടു: ഇവിടെ കയറിവരിക; മേലാൽ സംഭവിപ്പാനുള്ളതു ഞാൻ നിനക്കു കാണിച്ചുതരാം എന്നു കല്പിച്ചു.
നിരീക്ഷണം
ഭാവിയെക്കുറിച്ചുള്ള വെളിപ്പാട് കാണുന്ന യോഹന്നാന് തന്റെ ദർശനത്തിൽ സ്വർഗ്ഗത്തിലേയ്ക്കുള്ള ഒരു വാതിൽ തുറന്നിരിക്കുന്നത് താൻ കണ്ടു. തുറക്കപ്പെട്ട വാതിലിന് പിന്നിൽ താൻ കണ്ടത് അത്ഭുതകരമായ കാഴ്ചകളായിരുന്നു.
പ്രായോഗീകം
സ്വർഗ്ഗത്തിന്റെ തുറന്ന വാതിലിനു പിന്നിലെന്താണെന്ന് യോഹന്നാൻ വിവരിക്കുമ്പോൾ, ഒരാളെ അവനോടൊപ്പം ഏതാണ്ട് അവിടേക്ക് കൊണ്ടുപോകുന്ന തരത്തിൽ വ്യക്തമാക്കപ്പെടുന്നു. ഒരു സിംഹാസനവും അതിൽ ഒരാൾ ഇരിക്കുന്നതും ഇരുപത്തിനാല് മപ്പന്മാരും സിംഹാസനങ്ങളിൽ ഇരിക്കുന്നതും അവൻ കണ്ടു. സ്വർഗ്ഗത്തിന്റെ ഒരു ചെറിയ ഭാഗം താൻ കണ്ടത് വിവരിക്കുന്നു, കൂടാതെ ഇതുവായിക്കുന്ന യേശുവിനെ അനുഗമിക്കുന്ന ഏവർക്കും ഒരു ദിവസം ആ സ്ഥലത്ത് പോകുവാനുള്ള ആഗ്രഹം വർദ്ധിപ്പിക്കുന്നു. ഇതിന്റെ പിന്നിലുള്ള യഥാർത്ഥ ശക്തി സ്വർഗ്ഗത്തിലേക്കുള്ള ദൈവത്തിന്റെ തുറന്ന വാതിൽ തന്നെയാണ്. ഈ പുസ്തകത്തിന്റെ മുൻ അധ്യായത്തിൽ (വെളി. 3:20) യേശു പറഞ്ഞു, അവൻ ഓരോ വ്യക്തിയുടേയും ഹൃദയത്തിന്റെ വാതിൽക്കൽ മുട്ടുന്നു. നമ്മൾ അവനുവേണ്ടി വാതിൽ തുറന്നാൽ, അവൻ അകത്തുവരും. സ്വർഗ്ഗത്തിന്റെ തുറന്ന വാതിലിലേയ്ക്കു കയറുവാനുള്ള വഴി ഇന്ന് നമ്മുടെ ഹൃദയത്തിന്റെ വാതിൽ യേശുവിനായി തുറന്നു കൊടുക്കുക എന്നതാണ്. അത് ചെയ്തു കഴിഞ്ഞാൽ നമുക്ക് സ്വർഗ്ഗത്തിന്റെ തുറന്ന വാതിലിലേക്ക് പ്രവേശനം ലഭിക്കും. നമ്മുടെ ഓരോരുത്തരുടേയും ജീവാവസാനം അവിടെ ആയിരിക്കുവാൻ ഇടയാകട്ടെ അതിനായി നമ്മുടെ ഹൃദയം ഇന്ന് യേശുവിനായി തുറന്നുകൊടുക്കാം.
പ്രാർത്ഥന
പ്രീയ യേശുവേ,
സ്വർഗ്ഗത്തിലേയ്ക്ക് പോകുവാൻ തക്ക ആഗ്രഹം ഉളവാക്കതക്ക നിലയിലെ ദർശനം തന്നതിന് നന്ദി. ആ സ്വർഗ്ഗത്തിൽ വന്ന് അവയെ നേരിട്ട് കാണുവാനുള്ള കൃപ നൽകുമാറാകേണമേ. ആമേൻ
