Uncategorized

“സ്വർഗ്ഗത്തിലെ സേവകാത്മാക്കൾ”

വചനം

വെളിപ്പാട്  7 : 12

നമ്മുടെ ദൈവത്തിന്നു എന്നെന്നേക്കും സ്തുതിയും മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും ശക്തിയും ബലവും; ആമേൻ എന്നു പറഞ്ഞു ദൈവത്തെ നമസ്കരിച്ചു.

നിരീക്ഷണം

യോഹന്നാൽ വെളിപ്പാടിൽ മഹാകഷ്ടത്തിൽ നിന്ന് കയറിവന്ന “വിശുദ്ധന്മാർ” “രക്ഷ എന്നുള്ളതു സിംഹാസനത്തിൽ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ദാനം എന്നു അവർ അത്യുച്ചത്തിൽ ആർത്തുകൊണ്ടിരിക്കുന്നത്” കേട്ടു. ഇത് കേട്ടപ്പോൾ സ്വർഗ്ഗത്തിലെ ദൂതന്മാർ വീണു കർത്താവിനെ ആരാധിക്കുവാൻ തുടങ്ങി. അവർ പറഞ്ഞു “ഞങ്ങളും ഈ വിശുദ്ധന്മാരോട് യോചിക്കുന്നു!!” അപ്പോൾ അവർ “നമ്മുടെ ദൈവത്തിന്നു എന്നെന്നേക്കും സ്തുതിയും മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും ശക്തിയും ബലവും; ആമേൻ എന്നു പറഞ്ഞു ദൈവത്തെ നമസ്കരിച്ചു”.

പ്രായോഗികം

അരുണോദയപുത്രനായ ശുക്രൻ എന്ന് സാത്താനെ യെശയ്യാ 14:12 ൽ വിശേഷിപ്പിച്ചിരിക്കുന്നു. വെളിപ്പാട് 12 : 3-10 വരെ വായിക്കുമ്പോൾ കർത്താവ് സാത്താനെയും ആകാശത്തിലെ നക്ഷത്രങ്ങളിൽ മൂന്നിലൊന്നിനെയും സ്വർഗ്ഗത്തിൽ നിന്ന് താഴെ ഇറക്കി എന്ന് കാണുന്നു. ലൂസിഫറിന് സ്വർഗ്ഗത്തിലെ സ്ഥാനെ നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ദൂതന്മാരിൽ മൂന്നിലൊന്ന് അവനോടൊപ്പം പോകുവാൻ തീരുമാനിച്ചിരിക്കാനെ എന്ന് മിക്ക വേദശാസ്ത്രജ്ഞരും വിശ്വസിക്കപ്പെടുന്നു. സ്വർഗ്ഗത്തിൽ ബാക്കിയുള്ള ദൂതന്മാർ യേശുവിനോടൊപ്പം ഉണ്ട് അവർ “സേവകാത്മാക്കൾ” ആണ്. അവരുടെ ദൗത്യം ദൈവത്തെ ആരാധിക്കുക എന്നതാണ്. അവർ ദിവസം മുഴുവനും സർവ്വശക്തനായ ദൈവത്തിന്റെ ഉദ്ദേശങ്ങളും നിർദ്ദേശങ്ങളും നിറവേറ്റുകയും അതിനായി കാത്തു നിൽക്കുകയും ചെയ്യുന്നു. യേശു തന്റെ ശിഷ്യന്മാരെ പ്രാർത്ഥിക്കുവാൻ പഠിപ്പിച്ചപ്പോൾ അതിലെ ഒരു വരി “നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകട്ടെ” എന്നാണ്. അതിനർത്ഥം സ്വർഗ്ഗത്തിലെ ദൂദന്മാർ ദൈവം ഒന്നും പറയാതെയും ചോദിക്കാതെയും തന്നെ ദൈവത്തിന്റെ ഇഷ്ടം വിശ്വസ്ഥയോടും അനുസരണയോടും കൂടെ ചെയ്യുന്നു അതു പോലെ ഭൂമിയിലായിരിക്കുന്ന ദൈവമക്കളും ചെയ്യണം. സ്വർഗ്ഗത്തിലെ ദൂതന്മാർ ദൈവമക്കളുടെയും കാവൽക്കാരും സേവകാത്മാക്കളും ആണ്. ആകയാൽ ദൈവത്തിന്റെ ഇഷ്ടം ഈഭൂമിയൽ നിറവേറ്റുവാൻ നമുക്കൊരോരുത്തർക്കും ശ്രമിക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

ദൈവം ഒന്നും പറയാതെയും ചോദിക്കാതെയും തന്നെ ദൈവത്തിന്റെ ഇഷ്ടം വിശ്വസ്ഥയോടും അനുസരണയോടും കൂടെ ദൂതന്മാർ ചെയ്യുന്നതുപോലെ എനിക്കും അങ്ങയെ ആരാധിക്കുവാനും അനുസരിക്കുവാനും കൃപ നൽകുമാറാകേണമേ. ആമേൻ