Uncategorized

“സ്വർണ്ണത്തെക്കാളും വെള്ളിയെക്കാളും നല്ലത്”

വചനം

അപ്പോ.പ്രവൃത്തി  3 : 6

അപ്പോൾ പത്രൊസ്: വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളതു നിനക്കു തരുന്നു: നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക എന്നു പറഞ്ഞു.

നിരീക്ഷണം

പത്രോസും യോഹന്നാനും ദേവാലയത്തിലേയ്ക്ക് പ്രാർത്ഥിക്കുവാൻ പോയ സമയത്ത് തങ്ങളിലൂടെ നടന്ന അത്ഭുതകരമായ പ്രവർത്തിയാണ് ഈ വേദഭാഗത്തിൽ വിവരിച്ചിരിക്കുന്നത്. സുന്ദരമെന്ന ദേവാലയ ഗോപുരത്തിങ്കൽ ഇവർ എത്തിയപ്പോൾ വർഷങ്ങളായി ഭിക്ഷയാചിച്ചുകൊണ്ടിരിക്കുന്ന മുടന്തനായ മനുഷ്യൻ ഇവരോടും ഭിക്ഷ യാചിച്ചു. ജനനം മുതൻ അവൻ മുടന്തനായിരുന്നു, പത്രോസ് അദ്ദേഹത്തോട്, വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളതു സൗജന്യമായി നിനക്കു തരുന്നു, യേശുവിന്റെ നാമത്തിൽ എഴുന്നേറ്റു നടക്ക എന്ന് ആജ്ഞാപിച്ചു. ആ മനുഷ്യൻ ചാടി എഴുന്നേറ്റ് നന്നായി നടന്ന് ദൈവത്തെ സ്തുതിച്ചു.

പ്രായോഗികം

പണം ഉണ്ടെങ്കിൽ എന്തും സാധിക്കും എന്ന് നാം ചിന്തിക്കും. മാത്രമല്ല നമുക്ക് ആവശ്യമുള്ള എന്തും വാങ്ങുവാനും രോഗം വന്നാൽ ചികിത്സിക്കുവാനും കഴിയും എന്ന് നാം ചിന്തിക്കാം. എന്നാൽ തകർന്ന ബന്ധങ്ങളെ ഒരുമിപ്പിക്കുവാൻ പണത്തിന് കഴിയുമോ? യുദ്ധത്തിൽ നഷ്ടപ്പെട്ട മകനെ തിരികെ കൊണ്ടുവരുവാൻ പണത്തിന് കഴിയുമോ? ഇപ്പോൾ പടർന്നുപിടിക്കുന്ന ക്യാൻസറിനെ ചികിത്സിച്ച് ഭേദമാക്കുവാൻ പണത്തിന് കഴിയുമോ? അതുപോലെ മുടന്തന് തനിക്കുള്ള പണം കൊണ്ട് സൗഖ്യം പ്രാപിക്കുവാൻ കഴിയുകയില്ല എന്ന് തനിക്ക് ഉറപ്പാണ്. എന്നാൽ യേശുവിന് അത് കഴിയും അതിനായി ദൈവത്തിന് നന്ദി. അന്ന് ആ മുടന്തനെ സൗഖ്യമാക്കിയ ദൈവം, ഇന്നും തകർന്ന ഹൃദയമുള്ളവരെ ഉറപ്പിക്കുവാനും, ഏത് രോഗമുള്ളവരെയും സൗഖ്യമാക്കുവാനും, ഏതു പ്രശ്നത്തിൽ ആയിരിക്കുന്നവരെയും അതിൽനിന്നു വിടുവിക്കുവാനും ഈ ദൈവത്തിന് കഴിയും. ആകയാൽ സ്വർണ്ണത്തെക്കാളും വെള്ളിയെക്കാളും ഏറ്റവും നല്ലത് കർത്താവായ യേശുക്രിസ്തുവാണ് എന്ന് ഉറപ്പിച്ചു പറയുന്നു. ആ ദൈവത്തിൽ വിശഅവസിച്ച് ആശ്രയിക്കുവാൻ ദൈവം നമ്മെ സഹായിക്കുമാറാകട്ടെ.

പ്രാർത്ഥന

പ്രീയ യേശുവേ,

സ്വർണ്ണത്തെക്കാളും വെള്ളിയെക്കാളും എനിക്ക് ആവശ്യം അങ്ങയെ ആണ്. അങ്ങയുടെ സാന്നിധ്യം എപ്പോഴും എന്നോട് കൂടെ ഇരിക്കുമാറാകേണമേ. ആമേൻ