“ഹൃദയം കലങ്ങിപ്പോകരുത്”
വചനം
യോഹന്നാൻ 14 : 1
നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്.
നിരീക്ഷണം
യേശു തന്റെ ശിക്ഷ്യന്മാരോട് വരാൻപോകുന്ന കഷ്ടതകളെക്കുറിച്ചും യേശു സ്വർഗ്ഗത്തിലേയ്ക്കു കരേറിപ്പോകുന്നതിനെക്കുറിച്ചും പറഞ്ഞതിനുശേഷം അവരോട് പറഞ്ഞ വചനമാണ് ഇത്. യേശു ശിഷ്യന്മാരോട് നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്, കർത്താവിൽ വിശ്വസിക്കുക എന്നലും വിശ്വസിക്കുക എന്ന് പറഞ്ഞ് അവരെ ഉറപ്പിച്ചു.
പ്രായോഗീകം
നമുക്കു ചുറ്റും അസ്ഥിരമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന അനേകരെ നമുക്ക് കാണുവാൻ കഴിയും. അസ്ഥിരതയുള്ളവർക്ക് സമ്മർദ്ദം, അരക്ഷിതാവസ്ഥ എന്നിവ ഉണ്ടാകും. അത് അവരെ സമയത്തിന് മുമ്പെ വൃദ്ധരാകുവാൻ ഇടയാകും. അതുകൊണ്ട് നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത് എന്ന് യേശു പറഞ്ഞത്. നമുക്ക് മറ്റെന്തെങ്കിലും ചെയ്ത് അസ്ഥിരമായ അവസ്ഥയിൽ നിന്ന് കരകയറുവാൻ അവസരമുണ്ടെങ്കിൽ നാം ചെയ്യുണം കാരണം നമ്മുടെ ഹൃദയം കലങ്ങിപ്പോകുവാൻ യേശു ആഗ്രഹിക്കുന്നില്ല. യേശുക്രിസ്തുവിൽ വിശ്വസിക്കുന്നരുടെ ഹൃദയം കലങ്ങിപ്പോകുവാൻ ഇടവരുകയില്ല. യേശുവിന്റെ ശിഷ്യന്മാർ എന്ന നിലയിൽ നമുക്ക് ഇന്ന് സ്വർഗ്ഗം വാഗ്ദത്തം ചെയ്തിരിക്കുന്ന എല്ലാ അനുഗ്രഹങ്ങളും പ്രാപിക്കുവാൻ നാം യേശുവിൽ വിശ്വസിക്കുക. സകല ബുദ്ധിയേയും കവിയുന്ന സമാധാനമാണ് യേശു നമുക്ക് വാഗ്ദത്തം ചെയ്തിരിക്കുന്നത്. ദൈവീക സമാധാനത്തെ ഹൃദയത്തിൽ സ്വീകരിച്ചാൽ നമ്മുടെ ഹൃദയം കലങ്ങിപ്പോകാതെ സൂക്ഷിക്കാം.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ ഹൃദയം കലങ്ങിപ്പോകാതെ അങ്ങയിൽ ആശ്രയിച്ച്, അങ്ങ് നൽകുന്ന സമാധാനത്തിൽ ഉറച്ചിരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ