“3 ദശലക്ഷം ജനങ്ങളെ എങ്ങനെ തടയാം?”
വചനം
സംഖ്യാപുസ്തകം 12:15
ഇങ്ങനെ മിർയ്യാമിനെ ഏഴു ദിവസം പാളയത്തിന്നു പുറത്തു ആക്കി അടെച്ചിട്ടു; അവളെ വീണ്ടും അംഗീകരിച്ചതുവരെ ജനം യാത്ര ചെയ്യാതിരുന്നു.
നിരീക്ഷണം
മോശ വിവാഹം കഴിച്ച സ്ത്രീയെ മോശയുടെ സഹോദരിയായ മിരിയാമിനും അവളുടെ മൂത്ത സഹോദരൻ അഹരോനും ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് ഈ അധ്യായത്തിന്റെ ആരംഭത്തിൽ അവൾ തന്റെ സഹോദരനെതിരായി പിറുപിറുക്കുകയും, ദോഷമായി സംസാരിക്കുകയും ചെയ്തു. ആകയാൽ യഹോവയായ ദൈവം അവളോട് കോപിച്ചു. ദൈവപുരുഷനെതിരെ അവൾ കാണിച്ച മത്സരം നിമിത്തം, യഹോവ അവളെ ഏഴു ദിവസം കുഷ്ടരോഗത്താൽ ശിക്ഷിച്ചു. കർത്താവ് ശുദ്ധീകരിക്കുന്നതുവരെ അവൾ പാളയത്തിന് പുറത്ത് താമസിക്കണമെന്ന് ദൈവം ആവശ്യപ്പെട്ടു. തത്ഫലമായി, മോശയുടെ സഹോദരി സുഖം പ്രാപിക്കുന്നതിനായി കാത്തിരുന്നപ്പോൾ 3 ലക്ഷം വരുന്ന യിസ്രായേല്യരും മുന്നോട്ട് പോകുന്നത് നിർത്തി കാത്തിരിക്കേണ്ടിവന്നു.
പ്രായേഗീകം
30 ലക്ഷം യിസ്രായേല്യരുടെ യാത്രയെ തടഞ്ഞത് ഒരു വിദേശ സൈന്യമല്ല, ഒരു സ്ത്രീയുടെ കലാപമാണ് മുഴുവൻ രാഷ്ട്രത്തെയും 7 ദിവസത്തേയ്ക്ക് അടച്ചുപൂട്ടിയത്. മത്സരം ആഭിചാരം പോല പാപമാണെന്ന് വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നു. മോശയും മിരിയാമും സഹോദരിയും സഹോദരനുമാണെന്ന് എല്ലാവർക്കും അറിയാം പക്ഷേ അത് ആരംഭിച്ചത് അവിടെ നിന്നാണ്. മിരിയാമിന്റെ ജീവിതം അവിടെ അവസാനിപ്പിക്കണമെന്ന് ദൈവം ആഗ്രഹിച്ചു എന്നാൽ മോശ അതിന് ഇടുവിൽ നിന്നു. കാരണം അവൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട പുരുഷനായിരുന്നു. ആകയാൽ അവൻ കല്ല്യാണം കഴിച്ച സ്ത്രീയെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ദൈവം മോശയ്ക്കു നൽകിയ സ്ഥാനത്തെ അവൾ ബഹുമാനിക്കണമായിരുന്നു. ആ മത്സരം കുറ്റം ചെയ്ത വ്യക്തിയെ മാത്രമല്ല എല്ലാവരെയും ബാധിച്ചു. മത്സരം ഒരു ജനതയെ മുഴുവൻ ദൈവത്തിന്റെ പദ്ധതിയിൽ നിന്നും ലക്ഷ്യത്തിൽ നിന്നും തടയുവാൻ കഴിയും. ഒരു കുടുംബത്തിനോ സമൂഹത്തിനോ സഭയ്ക്കോ അതിന് എന്തുചെയ്യുവാൻ കഴിയും എന്ന ചിന്തിക്കുക. നിങ്ങളുടെ ജീവിത്തിൽ ദൈവം നൽകിയ അധികാരം പിന്തുടരാനും അതിന് വഴങ്ങി ജീവിക്കാനും തീരുമാനിക്കുക. അധികാരികൾ കുറ്റം ചെയ്താൽ ദൈവം അവരെ പുറത്താക്കും, നാം മിണ്ടാതിരിക്കുക.
പ്രാർത്ഥന
പ്രീയ യേശുവേ,
നേതൃത്വത്തിലിരിക്കുന്നവർക്ക് കീഴടങ്ങി മിണ്ടാതിരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ