“എന്തുകൊണ്ട്?”
വചനം
ഗലാത്യർ 5 : 18
ആത്മാവിനെ അനുസരിച്ചുനടക്കുന്നു എങ്കിൽ നിങ്ങൾ ന്യായപ്രമാണത്തിൻ കീഴുള്ളവരല്ല.
നിരീക്ഷണം
ദൈവത്തിന്റെ ആത്മാവിനാൽ നയിക്കപ്പെടുന്ന വ്യക്തിയെക്കുറിച്ച് അപ്പോസ്തലനായ പൌലോസ് വ്യക്തമാക്കിയ കാര്യമാണ് ഈ വചനത്തിൽ കാണുന്നത്. ആത്മാവിനാൽ നയിക്കപ്പെടുന്ന ഒരു വ്യക്തി ഈ ലോക നിയമങ്ങളാൽ നയിക്കപ്പെടുന്നില്ല. എന്താണ് ആ പ്രസ്ഥാവനയുടെ അർത്ഥം? ആത്മാവിനൽ നയിക്കപ്പെടുന്നവർ ദൈവം തന്നെ നയിക്കുമെന്ന് വിശ്വസിക്കുന്നു. അപ്രകാരം നയിക്കപ്പെടുന്ന വ്യക്തി ദൈവകൃപയിൽ ദിനത്തോറും രൂപാന്തരപ്പെട്ടുകൊണ്ടെയിരിക്കും. ഈ ലോകത്തിന്റെ മത നിയമങ്ങളാൽ ആ വ്യക്തി കുടുങ്ങിപ്പോകയില്ല. ഈ ലോകത്തെ നോക്കി ജീവിക്കുന്നവർ ഈ ലോക നിയമങ്ങളെ അടിസ്ഥാനമാക്കി പ്രവൃത്തിക്കുന്നു എന്നാൽ ദൈവ കൃപയിൽ ആശ്രയിക്കുന്ന വ്യക്തി യേശുവുമായുള്ള ബന്ധത്തെ അടിസ്ഥാനപ്പെടുത്തി ആയിരിക്കും ജീവക്കുക.
പ്രായോഗീകം
ഇതിനെക്കുറിച്ച് ഇങ്ങനെ ചിന്തിക്കാം. നാം കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ നമ്മുടെ പിതാവ് ചെയ്യുവാൻ പാടില്ല എന്ന് പറഞ്ഞ ചിലകാര്യങ്ങള്‍ നാമുക്ക് ചെയ്യുവാൻ തോന്നി. മാത്രമല്ല പിതാവ് പറയുന്നത് പൂർണ്ണമായി ശരിയാണെന്നും നമുക്ക് അന്ന് തോന്നിയിരുന്നില്ല. പക്ഷെ നാം നമ്മുടെ പിതാവിനെ സ്നേഹിച്ചതുകൊണ്ട് പിതാവിനെ വേദനിപ്പിക്കുവാൻ ആഗ്രഹിച്ചില്ല. അതുകൊണ്ട് പിതാവ് വിലക്കുന്നത് ചെയ്യാറില്ലായിരുന്നു. അതിനർത്ഥം നാം നമ്മുടെ പിതാവിന്റെ ആക്ജ്ഞ പൂർണ്ണമായി അനുസരിക്കുന്നു എന്നല്ല പിതാവുമായുള്ള നമ്മുടെ ബന്ധം ഉറപ്പിക്കുവാൻ പിതാവ് പറയുന്ന കാര്യങ്ങള്‍ ചെയ്യുന്നു എന്നതായിരുന്നു സത്യം. നമ്മുടെ പിതാവിനെ വളരെ അധികം സ്നേഹിക്കുന്നവെങ്കിൽ നമ്മുടെ പ്രവൃത്തികള്‍ കൊണ്ട് പിതാവിനെ വേദനിപ്പിക്കാറില്ല. ഒരു തരത്തിലും പിതാവിനെ മോശക്കാരനാക്കുവാൻ നാം തയ്യാറാകുകയില്ല. എല്ലാറ്റിലും ഉപരി പിതാവിന്റെ നല്ലപേർ നിലനർത്തുവാൻ നാം ശ്രമിക്കും. ആത്മാവിനെ അനുസരിച്ചു നടക്കുന്നു എങ്കിൽ നിങ്ങൾ ന്യായപ്രമാണത്തിൻ കീഴുള്ളവരല്ല, എന്ന് അപ്പോസ്തലനായ പൌലൊസ് പറഞ്ഞത് സാധാരണ നാം ചിന്തിക്കുമ്പോള്‍ അത് തെറ്റായി തോന്നാം. എന്നാൽ അതിനർത്ഥം ഞാൻ ഇനി നിയമത്തിൻ കീഴിലല്ല, കാരണം ഞാൻ എന്റെ സ്വർഗ്ഗീയ പിതാവുമായി സ്നേഹബന്ധത്തിലാണ്. ഞാൻ ഇനി ദൈവത്തിന്റെ നാമത്തിന് ദോഷം വരുത്തുന്ന ഒന്നും ചെയ്യുകയില്ല, എന്നാൻ എനിക്ക് അവന്റെ ഇഷ്ടം ചെയ്യുന്നതിൽ സന്തോഷം ഉണ്ട്. ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നതിൽ ഞാൻ ആനന്ദം കണ്ടെത്തുന്നു എന്നാണ്.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയെ പൂർണ്ണമായി സ്നേഹിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു, അതുകൊണ്ട് അങ്ങയുടെ ആത്മാവിനാൽ എന്നെ നയിക്കേണമേ. അങ്ങ് എനിക്ക് എന്റെ ആത്മ പിതാവാണ്. ഞാൻ നിയമത്തിൽ കീഴല്ല കാരണം ഞാൻ അങ്ങയുമായുള്ള സ്നേഹബന്ധത്തിലാണ്. അങ്ങനെ തന്നെ അന്ത്യത്തോളം ആയിരിക്കുവാൻ എന്നെ സഹായിക്കേണമേ. ആമേൻ