Uncategorized

“നേതൃത്വം ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോള്‍”

വചനം

പുറപ്പാട് 5 : 21

അവരോടു നിങ്ങൾ ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ ഞങ്ങളെ നാറ്റി, ഞങ്ങളെ കൊല്ലുവാൻ അവരുടെ കയ്യിൽ വാൾ കൊടുത്തതുകൊണ്ടു യഹോവ നിങ്ങളെ നോക്കി ന്യായം വിധിക്കട്ടെ എന്നു പറഞ്ഞു.

നിരീക്ഷണം

മിസ്രയിമിലെ രാജാവായ ഫറവോന് ഇഷ്ടികകള്‍ ഉണ്ടാക്കുന്ന യിസ്രായേൽ ജനങ്ങളെ നയിച്ച യിസ്രായേൽ പ്രമാണിമാരുടെ വാക്കുകളാണിവ. ദൈവത്തിന്റെ കൽപ്പനപ്രകാരം തങ്ങളുടെ സഹ യിസ്രായേല്യരെ അടിമത്തത്തിൽ നിന്ന് വിടുവിക്കുവാൻ കേഴുന്ന മോശയ്ക്കും അഹരോനും എതിരെ ആണ് പ്രമാണിമാർ സംസാരിക്കുന്നത്. ഫറവോൻ മോശയുടെ വാക്കുകള്‍ നിമിത്തം കോപാകുലനായി, ഓരോ ദിവസവും ഒരേ അളവിൽ ഇഷ്ടികകള്‍ ഉണ്ടാക്കണമെന്നും എന്നാൽ ഇഷ്ടികകള്‍ നിർമ്മിക്കുവാൻ സ്വന്തം വൈക്കോൽ കണ്ടെത്തണമെന്നും യിസ്രായേൽ പ്രമാണിമാരോട് കൽപിച്ചു. അതു പറഞ്ഞതിനുശേഷം പ്രമാണിമാരെ അടിച്ച് പറഞ്ഞയച്ചു. യിസ്രായേൽ പ്രമാണിമാർ അവരുടെ സഹ പ്രവർത്തകരോട് സംസാരിക്കുന്നതിനു മുമ്പ് മോശയുടെയും അഹരോന്റെയും അടുക്കൽ ചെന്ന് അവരെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കുവാൻ ശ്രമിച്ചതിനാൽ ആണ് ഇങ്ങനെ ഫറവോൻ ചെയ്തതെന്നും അതിനാൽ ദൈവം നിങ്ങളെ ന്യായം വിധിക്കട്ടെ എന്നും പറഞ്ഞു.

പ്രായോഗീകം

ഈ വേദ ഭാഗം വായിച്ച് വളരെ ചിന്തിക്കേണ്ടതുണ്ട്. കാരണം അക്കാലത്ത് ലോകത്തിലെ ഏറ്റവും ശക്തനായ രാജാവായിരുന്നു ഫറവോൻ അദ്ദേഹത്തെ നേരിടാനും ദൈവ ജനത്തെ അവരുടെ അടിമത്തത്തിൽ നിന്നും മോചിപ്പിക്കുവാനും മോശയെയും അവന്റെ സഹോദരനായ അഹരോനേയും ദൈവം തിരഞ്ഞെടുത്തു. എന്നാൽ ഫറവോൻ അവരെ തള്ളിക്കളഞ്ഞു. എന്നാൽ യിസ്രായേൽ പ്രമാണിമാർ തങ്ങളെ രക്ഷിക്കുവാൻ ദൈവം അയച്ച ദൈവപുരുഷന്മാരുടെ പക്ഷത്തു നിൽക്കുന്നതിനു പകരം അവരെ പീഡിപ്പിക്കുന്നവന്റെ പക്ഷം നിന്നുകൊണ്ട് ദൈവത്തോട് ദൈവ പുരുഷന്മാരെ വിധിക്കുവാൻ പറയുന്നു. അതേ, അവസാനം യിസ്രായേൽ ജനത്തെ മോശയും അഹരോനും കൂടെ ദൈവ സഹായത്താൽ അവരുടെ അടിമത്തത്തിൽ നിന്നും വിടുവിച്ചു. എന്നാൽ ഫറവോനും യിസ്രായേൽ ജനത്തിനും ഇടയിൽ നിന്ന മേശയ്ക്കും അഹരോനും എപ്പോഴും പ്രശ്നങ്ങളെ ഏറ്റെടുക്കുണ്ടതായി വന്നു എന്ന് കാണുന്നു.

പ്രാർത്ഥന

പ്രീയ യേശുവേ,

ഞാൻ ദൈവത്തെ ഭയപ്പെടുന്നു, അതുകൊണ്ടുതന്നെ ജീവിത്തിൽ കടന്നു വരുന്ന പ്രശ്നങ്ങളെ അതിജീവിക്കുവനും എനിക്കു കഴിയുന്നു. ദൈവം നൽകുന്ന ഉത്തരവാദിത്വങ്ങളെ ഏറ്റെടുത്ത് നന്നായി പൂർത്തികരിക്കുവാൻ എന്നെ സഹായിക്കേണമേ. ആമേൻ