Uncategorized

“ഇത് എന്റെയും നിങ്ങളുടെയും വാഗ്ദത്തമാണ്”

വചനം

യെശയ്യ 59 : 21

ഞാൻ അവരോടു ചെയ്തിരിക്കുന്ന നിയമമോ ഇതാകുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു: നിന്റെമേലുള്ള എന്റെ ആത്മാവും നിന്റെ വായിൽ ഞാൻ തന്ന എന്റെ വചനങ്ങളും നിന്റെ വായിൽനിന്നും നിന്റെ സന്തതിയുടെ വായിൽനിന്നും നിന്റെ സന്തതിയുടെ സന്തതിയുടെ വായിൽനിന്നും ഇന്നുമുതൽ ഒരുനാളും വിട്ടുപോകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു

നിരീക്ഷണം

ദൈവം തിരഞ്ഞെടുത്ത യിസ്രായേൽ ജനം ഇനി തങ്ങള്‍ക്ക് യാതൊരു പ്രത്യാശയും ഇല്ല എന്ന് വിചാരിച്ച് ജാതീയ രാജാക്കന്മാരുടെ അടിമത്വത്തിലായിരുന്നവരുടെ അടുക്കലേയ്ക്ക് ദൈവം തന്റെ വാഗ്ദത്ത വചനവുമായി പ്രവാചകനെ അയച്ചു.   ഇന്നുള്ള ഏകദേശം ക്രിസ്ത്യാനികളും യഹൂദ ജനതയെ വിശുദ്ധരും കർത്താവിനാൽ വേർതിരിക്കപ്പെട്ടവരും ആണെന്ന് വിശ്വസിക്കുന്നില്ലായിരിക്കാം. എന്നാൽ അത് സത്യമല്ല. ദൈവം തിരഞ്ഞെടുത്ത യഹൂദാ ജനത്ത്ന്റെ ഒരു ശേഷിപ്പിനെ യുഗങ്ങളായി സംരക്ഷിച്ചുകൊണ്ടിരിക്കുന്നു എന്നത് ആർക്കും നിഷേധിക്കുവാൻ കഴിയാത്തകാര്യമാണ്. എന്നാൽ ഇപ്പോള്‍ നാം യഹൂദാ ജനതയെ ശ്രദ്ധിച്ചാൽ ആവർ വിണ്ടും വീണ്ടും ദൈവം അവർക്ക് വാഗ്ദത്തം നൽകിയതുപോലെ അഭിവൃത്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്.

പ്രായോഗീകം

പഴയ നിയമ വാഗ്ദത്തങ്ങളെല്ലാം യേഹൂദാജനതയൊടെന്നപ്പോലെ പുതിയ നിയമ സഭയോടും ദൈവം ചെയ്ത വാഗ്ദത്തങ്ങളാണെന്ന് നമുക്ക് വിശ്വസിക്കാം.  ദൈവത്തിന്റെ ആത്മാവ് നമ്മിലുള്ളതുകൊണ്ടാണ് നമുക്ക് ഒരു വിശുദ്ധ ജീവിതം വചനപ്രകാരം നയിക്കുവൻ കഴിയുന്നത്. നാം എപ്രകാരം നമ്മുടെ ക്രിസ്തീയ ജീവിതം നയിക്കുന്നുവോ അതുപോലെ നമ്മുടെ മക്കളും കണ്ടു വളരുകയും അവരും അതെ രീതിയിൽ ജീവിക്കുവാൻ ശ്രമിക്കുകയും ചെയ്യും. നമ്മുടെ പിതാവായ ദൈവത്തിന്റെ ഹൃദയപ്രകാരം നാം ജീവിക്കുവാൻ തുടങ്ങുപ്പോള്‍ ദൈവം അരുളിചെയ്ത വാഗ്ദത്തം നാം പ്രാപിക്കുവാൻ ഇടയാകും അതുപോലെ നമ്മുടെ മക്കളും അവരുടെ മക്കളും ദൈവ വചനപ്രകാരം ജീവിക്കുവാൻ ശ്രമിക്കുമ്പോള്‍ ദൈവീക വാഗ്ദത്തം അവരിലേയ്ക്കും പകരപ്പെടും. അങ്ങനെയാണ് പിതാക്കന്മാരുടെ വാഗ്ദത്തം നമ്മുടെയും നമ്മുടെ തലമുറകളുടെയും വാഗ്ദത്തമായി മാറുന്നത്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയിൽ ആശ്രയിച്ച് വിശിദ്ധമായോരു ക്രിസ്തീയ ജീവിതം നയിച്ച് അങ്ങയുടെ വാഗ്ദത്തം പ്രാപിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. അങ്ങ് അരുളിചെയ്ത വാഗ്ദത്തങ്ങള്‍ എനിക്കുമാത്രമുള്ളതല്ല എന്റെ തലമുറകള്‍ക്കും കൂടെ ഉള്ളതാണെന്ന് ഞാൻ വിശ്വസിക്കുന്നു. ആമേൻ