Uncategorized

“ദൈവം ചെയ്തു, നമുക്കും കഴിയും”

വചനം

എഫെസ്യർ 4 : 32

നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ.

നിരീക്ഷണം

യേശുക്രിസ്തുവന്റെ ക്രൂശിലെ മരണം മൂലം പിതാവായ ദൈവം നമ്മടെ അകൃത്യങ്ങളെ ക്ഷമിച്ചു എന്ന അടിസ്ഥാന കാര്യം അപ്പോസ്ഥലനായ പൌലൊസ് നമ്മെ ഈ വേദ ഭാഗത്തിലുടെ ഓർമ്മിപ്പിക്കുന്നു. ക്രിസ്തു നമ്മോട് ക്ഷമിച്ചതുപോലെ നാമും മറ്റുള്ളവരോട് ക്ഷമിക്കുവാൻ നാം കടപ്പെട്ടിരിക്കുന്നു.

പ്രായോഗീകം

അപ്പോസ്ഥലനായ പൌലൊസ് നിങ്ങളും അങ്ങനെ ചെയ്യുവീൻ എന്ന പദം ഉപയോഗിക്കുമ്പോഴെല്ലാം അത് ദൈവത്തിൽ നിന്നുള്ള നിർദ്ദേശമായിട്ടാണ് കാണപ്പെടുന്നത്. നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായിരിപ്പീൻ എന്ന് പറയുമ്പോള്‍, അതൊരു കൽപ്പനയാണ്. നമ്മിൽ വസിക്കുന്ന യേശുക്രിസ്തുവിന്റെ ശക്തിയാൽ മാത്രമേ നമുക്ക് ദൈവ കൽപ്പനകള്‍ അനുസരിക്കുവാൻ കഴിയൂ. മറ്റുള്ളവരോട് ക്ഷമിക്കുന്ന കാര്യത്തിലും അങ്ങനെ തന്നെ. നമ്മുടെ പാപങ്ങളെ ദൈവം ക്ഷമിക്കുവാൻ നമുക്ക് ഒരു യേഗ്യതയും ഇല്ല എന്നിട്ടും ദൈവം നമ്മോട് ക്ഷമിച്ചുവെങ്കിൽ നാം എത്രയധികം മറ്റുള്ളവരോട് ക്ഷമിക്കണം.  മറ്റുള്ളവർ നമ്മോട് അവരുടെ പാപങ്ങളെക്കുറിച്ച് പശ്ചാത്തപിക്കുകയാണെങ്കിൽ നാം ക്ഷമിക്കുക എന്ന് അല്ല അവർ അങ്ങനെ ചെയ്യാതെ തന്നെ ക്ഷമിക്കുക എന്നാണ് ഇവിടെ നിർദ്ദേശിക്കുന്നത്. കാരണം ഇത് പരിശുദ്ധാത്മാവിന്റെ പ്രവർത്തനം ആണ്. പൌലൊസ് ഒരു കൃപയുടെ പ്രസംഗകനും അതുപോലെ പ്രവർത്തിക്കുന്നവനും ആയിരുന്നു. യേശുക്രിസ്തുവിന്റെ അനുയായികള്‍ യോശുക്രിസ്തുവിന്റെ കാലത്ത് അങ്ങനെ ചെയ്തു എന്നതിന് രേഖകളില്ല, തത്ഫലമായി ഒരു ക്രിസ്ത്യാനി മുന്നോട്ട് എങ്ങനെ ജീവിക്കണമെന്നും ഈ ക്രിസ്തീയ ജീവിതത്തിലെ വെല്ലുവിളികളെ അവർ എങ്ങനെനേരിടണമെന്നും പൌലൊസ് തന്റെ ലേഖനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. യേശുക്രിസ്തുവിന്റെ ത്യാഗപൂർണ്ണമായ മരണം നിമിത്തം ദൈവം നമ്മുടെ അകൃത്യങ്ങളെ ക്ഷമിച്ചു. ദൈവം അതു ചെയ്തുവെങ്കിൽ നമുക്കും അങ്ങനെ ചെയ്യുവാൻ കഴിയും എന്നതാണ് പൌലൊസ് പറയുന്നത്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എന്റെ പാപങ്ങളെ ക്ഷമിച്ചതുപോലെ എനിക്കും മറ്റുള്ളവരോട് അവരുടെ അകൃത്യങ്ങളെ ക്ഷമിക്കുവാനുള്ള കൃപ നൽകുമാറാകേണമേ. ആമേൻ