“ചേർത്ത് പണിയുക”
വചനം
കൊലൊസ്സ്യർ 1 : 17
അവൻ സർവ്വത്തിന്നും മുമ്പെയുള്ളവൻ; അവൻ സകലത്തിന്നും ആധാരമായിരിക്കുന്നു.
നിരീക്ഷണം
കൊലൊസ്സ്യാ ലേഖനത്തിൽ യേശുക്രിസ്തുവാണ് സകലവും സൃഷ്ടിച്ചതെന്നും സ്വർഗ്ഗത്തിലും ഭൂമിയിലും ഉള്ള എല്ലാം നിലനിൽക്കുന്നതിന്റെ കാരണം യേശുവാണെന്നും അപ്പോസ്ഥലനായ പൌലൊസ് എഴുതിയിരിക്കുന്നു. ആയതുകൊണ്ട് അപ്പോസ്ഥലനായ പൌലൊസ് പറയുന്നു എല്ലാം ഒരുമിച്ച് നിൽക്കുന്നത് കർത്താവിനാലാണ്.
പ്രായോഗീകം
ജീവിതത്തിൽ പലതരത്തിലുള്ള തകർച്ചകള് നേരിടുന്നവരാണ് നാം. പലപ്പോഴും നാം ജോലിസ്ഥലത്ത് മനസ്സ് തകരുന്ന അനുഭവത്തിലാകാറുണ്ട്, കുടുംബ ബന്ധത്തിൽ തകർച്ച നേരിടാറുണ്ട്, വരുമാനത്തിൽ തകർച്ച ഉണ്ടാകാറുണ്ട്. മാത്രമല്ല ശാരീരകമായും, മാനസ്സീകമായും തകർച്ചകള് നേരിടാറുണ്ട്, ഏറ്റവും കൂടുതൽ ആത്മമണ്ഡലത്തിൽ തകർച്ച ഉണ്ടാകാറുണ്ട്. ഏതു രീതിയിലുള്ള തകർച്ചയായിരുന്നാലും അപ്പോസ്ഥലനായ പൌലൊസ് പറയുന്നത് യേശുക്രിസ്തുവിലൂടെ എല്ലാം ഒന്നായി ചേർക്കപ്പെടുകയും, പണിയപ്പെടുകയും ചെയ്യുന്നു. മറ്റൊരുവിധത്തിൽ പറഞ്ഞാൽ നമ്മുടെ ദാമ്പത്യം, നമ്മുടെ പണം, നമ്മുടെ ആത്മീയ ക്ഷേമം, എന്നിവ പണിയുവാൻ യേശുക്രിസ്തുവിന് മാത്രമേ കഴിയൂ, മനിഷ്യർക്ക് അത് അസാധ്യമാണ്. യേശുകർത്താവ് എല്ലാറ്റിന്റെയും സ്രിഷ്ടിതാവും ഭൂമിയിലും പ്രബഞ്ചത്തിലും ഉള്ള എല്ലാറ്റിനെയും ഒരുമിച്ച് ചേർത്ത് പണിയുന്നവനും ആകുന്നു. അങ്ങനെയെങ്കിൽ നമ്മുടെ ജീവിത്തിൽ ചിന്നിചിതറിയിരിക്കുന്ന വിഷയങ്ങളെ ഒന്നിച്ചു ചേർക്കുവാൻ യേശുക്രിസ്തുവിന് കഴിയും. അതിന് നാം നമ്മെതന്നെയും നമ്മുടെ പ്രശ്നത്തെയും യേശുകർത്താവിന്റെ കരങ്ങളിൽ സമർപ്പിച്ചുകൊടുക്കുക അവന്റെ പണിയ്ക്കായി കാത്തിരിക്കുക.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് എന്റെ ജീവിത്തിൽ ചിതറിക്കിടന്ന അനുഭവങ്ങളെ പണിത്തിനായി നന്ദി പറയുന്നു. എല്ലാം ഒന്നാക്കുവാൻ അങ്ങേയ്ക്കുമത്രമേ കഴിയൂ. തുടർന്നും എന്നെയും എന്റെ ജീവിതത്തെയും പണിയുമാറാകേണമേ. ആമേൻ