“ജീവിതമാകുന്ന കപ്പൽ തകരുന്നുവോ?”
വചനം
1തിമൊഥെയൊസ് 1 : 19
ചിലർ നല്ല മനസ്സാക്ഷി തള്ളിക്കളഞ്ഞിട്ടു അവരുടെ വിശ്വാസക്കപ്പൽ തകർന്നുപോയി.
നിരീക്ഷണം
പൌലൊസ് തന്റെ നിജപുത്രനായ തിമൊഥെയൊസിന് എഴുതിയ ലേഖനത്തിലെ ചില വരികളാണിത്. പൌലൊസ് തന്നോട് തന്റെ വിശ്വാസം മുറുകെ പിച്ചുകൊണ്ട് നല്ല മനസ്സാക്ഷി കാത്തുകൊള്ളുവാൻ പ്രബോധിപ്പിക്കുന്നു. അങ്ങനെ ചെയ്തില്ലെങ്കിൽ നിന്റെ വിശ്വാസ കപ്പൽ തകന്നുപോകുമെന്ന് ഓർമ്മിപ്പിക്കുന്നു. കാരണം ചിലർ നല്ല മനസ്സാക്ഷി തള്ളിക്കളഞ്ഞിട്ട് അവരുടെ വിശ്വാസ കപ്പൽ തകർന്നു പോയത് പൌലൊസിന് നന്നായി അറിയാമായിരുന്നു.
പ്രായോഗീകം
തകർന്ന ആഡംബര കപ്പലുകളെ ഒന്ന് ശ്രദ്ധിച്ചാൽ നമ്മെ ഞെട്ടിക്കും. കാരണം ഒരു കപ്പൽ തകരണമെങ്കിൽ ആ കപ്പലിന്റെ മുന്നിൽ വന്ന തടസ്സത്തെ കപ്പിത്താൻ ശ്രദ്ധിച്ചില്ല. അല്ലെങ്കിൽ കൊടുങ്കാറ്റ് അടിച്ച് കപ്പലിന്റെ ദിശമാറുകയും കപ്പിത്താന് വഴി മാറിപ്പോകുകയും ചെയ്തിരിക്കാം. അതും അല്ലെങ്കിൽ കപ്പിത്താന്റെ പിഴവായിരിക്കാം. നമ്മുടെ ജീവിതം ഒരു കപ്പൽ പോലെ ആണ്. നമ്മുടെ ജീവിതമാകുന്ന കപ്പലിനെ എങ്ങനെ നയിക്കണമെന്ന് കപ്പിത്താനെന്ന നിലയിൽ നമുക്ക് അധികാരമുണ്ട്. ജീവിതമാകുന്ന കപ്പൽ തകർന്ന അനേകരെ നമുക്കു ചുറ്റും കാണുവാൻ കഴിയും അവരോട് ജീവിതമാകുന്ന കപ്പൽ എങ്ങനെ തകർന്നു എന്ന് ചേദിക്കുമ്പോള്‍, ഞാൻ ഒരു ക്രിസ്ത്യാനി ആയിരുന്നിട്ടും എന്തുകൊണ്ട് ദൈവം എന്റെ ജീവിതത്തിൽ ഇത് അനുവദിച്ചു എന്ന് എനിക്ക് അറിയില്ല എന്ന് പറയും. അവരെക്കുറിച്ച് ആഴമായി പഠിച്ചാൽ നമുക്ക് മനസ്സിലാകും അവർക്ക് ദൈവുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല എന്ന്. എന്നാൽ ഈ ലോകത്തിൽ നാം ജീവിക്കുമ്പോള്‍ നമ്മുടെ ജീവിതമാകുന്ന കപ്പൽ തകരാതിരിക്കേണ്ടതിന് എന്തു ചെയ്യണമെന്നാണ് പൌലൊസ് നമ്മെ ഓർമ്മപ്പെടുത്തുന്നത്. നാം നമ്മുടെ വിശ്വാസത്തെ മുറുകെ പിടിക്കുക, നല്ല മനസ്സാക്ഷികാത്തു സൂക്ഷിക്കുക. നമ്മുടെ ജീവിത വഴിയിൽ നമ്മെ തകർക്കുന്ന തടസ്സങ്ങള്‍ കടന്നുവരുമ്പോള്‍ ദൈവത്തിന്റെ പരിശുദ്ധാത്മാവ് മുന്നമേ നമ്മുടെ ആത്മാവിനെ ഉണർത്തിക്കും. നമ്മുടെ ജീവിതമാകുന്ന കപ്പലിന്റെ ചുക്കാൻ പിടിക്കന്നത് യേശുക്രിസ്തുവാണെങ്കിൽ കപ്പൽ തകരുവാൻ യേശുക്രിസ്തു അനുവദിക്കുകയില്ല. അവൻ നമ്മെ താങ്ങി വഴിനടത്തും.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ ജീവിതമാകുന്ന കപ്പൽ തകരാതെ ഇതുവിരെ നടത്തിയതി നന്ദി. തുടർന്നും അങ്ങ് എന്റെ ജീവിതമാകുന്ന കപ്പലിന്റെ ചുക്കാൻ പിടിച്ച് അവസാന ദിവസം വരെ നടത്തുമാറാകേണമേ. ആമേൻ