“ആത്മാവിനെയോ ജഡത്തെയോ പിൻതുടരുന്നത്?”
വചനം
യോഹന്നാൻ 6 : 63
ജീവിപ്പിക്കുന്നതു ആത്മാവു ആകുന്നു; മാംസം ഒന്നിന്നും ഉപകരിക്കുന്നില്ല; ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു.
നിരീക്ഷണം
ഒരു യഥാർത്ഥ ക്രിസ്തീയ ജീവിതം എങ്ങനെ നയിക്കാം എന്ന് ഈ ദൈവ വചനത്തിലൂടെ യേശുക്രിസ്തു ശിഷ്യന്മാർക്ക് വെളിപ്പെടുത്തി കൊടുത്തു. ജഡവും അത്മാവും തമ്മിൽ എപ്പോഴും ഒരു സംഘർഷത്തിലായിരിക്കുമെന്ന് യേശു തന്റെ ശിഷ്യന്മാരെ പ്രബോധിപ്പിച്ചു. യേശുവിന്റെ വാക്കുകളിൽ ജീവനുണ്ടെന്നും അത് ആത്മാവിനാൽ നിറഞ്ഞതാണെന്നും യേശു അവരോട് പറഞ്ഞു.
പ്രായോഗീകം
ഓരോ ദിവസവും രാവിലെ എഴുന്നേൽക്കുമ്പോള് തന്നെ യേശുവിനെ അനുഗമിക്കുന്ന ഓരോ വ്യക്തിയും മനസ്സിലാക്കേണ്ടത് തന്റെ ആത്മാവും ജഡവും തമ്മിൽ എപ്പോഴും ഒരു യുദ്ധത്തിലാണ്. ഓരോ ദിവസവും നമ്മുടെ ശരീരം ജീർണിച്ചുകൊണ്ടിരിക്കുന്നു എന്നാൽ ആത്മാവ് എന്നേയ്ക്കും ജീവിക്കുന്നു, ആയതുകൊണ്ട് തന്നെ അവ തമ്മിൽ എപ്പോഴും ഒരു യുദ്ധത്തിലായിരിക്കും. ജീർണിച്ചുകൊണ്ടിരിക്കുന്ന ജഡം ദ്രവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ പൂർത്തീകരിക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കും. അവയ്ക്ക് ഉദാഹരണം ലൈംഗീകത, പണം, പ്രശസ്തി എന്നീ നശിക്കുന്നവയെ നേടിയെടുക്കുവാൻ ശ്രമിക്കുന്നു. എന്നാൽ ആത്മാവ് അതിന്റെ നിലനിൽപ്പിനാവാശ്യമായ ദൈവിക കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുവാനും പ്രവർത്തിക്കുവാനും ശ്രമിക്കുന്നു. എന്നാൽ ഇന്ന് ചുറ്റുപാടും നമുക്ക് കാണവാൻ കിഴിയുന്നത്, മനുഷ്യർ ജഡത്തെ സ്നേഹിക്കുകയും അതിന്റെ ആഗ്രഹത്തെ പൂർത്തീകരിക്കുവാൻ ശ്രമിക്കുകയും ചെയ്യുന്നു, ആത്മാവ് ജീവനാണ് അതിനെ ക്കുറിച്ചളളകാര്യങ്ങള് ഗ്രഹിക്കുവാനോ മനസ്സിലാക്കുവാനേ ശ്രമിക്കുന്നില്ല. ആത്മാവിനെ ആത്മാവ് കൊണ്ട് കണ്ടുപിടിക്കണം അതാണ് മനുഷ്യന് വേണ്ടത്. താങ്കള്‍ അത്മാവിനെ അനുസരിക്കുന്ന വ്യക്തിയോ അതോ ജഡത്തെ അനുസരിച്ചു പ്രവർത്തിക്കുന്ന വ്യക്തിയോ, എന്ന് സ്വയം ചോദിക്കേണ്ടതാണ്. ഇതിന് ഉത്തരം കണ്ടുപടിക്കേണ്ടത് വ്യക്തിപരമായി ഓതോരുത്തരും ആണ്. ആത്മാവിനെ അനുസരിച്ചു നടപ്പീൻ എന്നാൽ നിങ്ങള്‍ ജഡത്തിന്റെ ഇഷ്ടം നിവർത്തിക്കുകയില്ല.
പ്രാർത്ഥന
പ്രീയ യേശുവേ,
ഓരോ ദിവസവും ആത്മാവിനെ അനുസരിച്ച് നടക്കുവാനും ജഡത്തെ അതിന്റെ രാഗമേഹങ്ങളോടുകൂടെ ക്രൂശിക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ