“അരുത്……വെറുതെ നടന്ന് അകലരുത്!”
വചനം
യോഹന്നാൻ 9 : 1
അവൻ കടന്നുപോകുമ്പോൾ പിറവിയിലെ കുരുടനായോരു മനുഷ്യനെ കണ്ടു.
നിരീക്ഷണം
യോഹന്നാന്റെ സുവിശേഷം ഒൻപതാം ആദ്ധ്യായം തുടർന്ന് നാം വായിക്കുമ്പോള്‍ യേശുക്രിസ്തു നടന്നു പോകുമ്പേള്‍ കുരുടനായ ഈ വ്യക്തിയുടെ പ്രശ്നം കാണാതെ പോകുന്നു എന്ന് മനസ്സിലാക്കാം. എന്നാൽ താൻ നിലവിളിച്ച് യേശുക്രിസ്തുവിനെ അവന്റെ പ്രശ്നത്തിന്റെ മുൻപാകെ നിർത്തി പ്രശ്നത്തിന്റെ പരിഹാരം അവൻ പ്രപിച്ചു.
പ്രായോഗീകം
നാം എത്ര പ്രാവശ്യം ഇതുപോലെ പ്രശ്നങ്ങളുള്ളവരെ കണ്ടിട്ട്, എനിക്ക് എന്തെങ്കിലും ചെയ്യുവാൻ കഴിഞ്ഞെങ്കിൽ എന്ന് ചിന്തിച്ച് നടന്ന് അകന്നിട്ടുണ്ട്. നാം ഇങ്ങനെ ചിന്തിക്കുന്നത് ശരിക്കും ആത്മാർത്ഥതയോടെ തന്നെ ആയിരിക്കും. എന്നാൽ നമ്മുടെ ഇത്തരത്തിലുള്ള ആശങ്ക കുറച്ചു സമയത്തേയ്ക്കു മാത്രം ആയിരിക്കും നിലനിൽക്കുക. ചിലപ്പോള്‍ നാം ചിന്തിക്കും എനിക്ക് ഈ ലോകത്തിലുള്ള എല്ലാ വരെയും സഹായിക്കുവാൻ കഴിയുകയില്ലല്ലോ. എന്നാൽ നമ്മോടു തന്നെ ചോദികാവുന്ന ഒരു ചോദ്യം ഉണ്ട് അത് നാം ആരെയെങ്കിലും സഹായിക്കുന്നുണ്ടോ? എല്ലാപേരെയും നമുക്ക് സഹായിക്കുവാൻ കഴിയുകയില്ല എന്ന ചിന്തെ നാം ആരെയും സഹായിക്കാതെ വന്നേക്കാം. വഴയിൽ ആരെയെങ്കിലും സഹായിക്കുവാൻ കഴിഞ്ഞാൽ , ഇല്ല എന്റെ ജീവിതം വെറുതെ ആയില്ല എന്ന് ചിന്തിക്കാം. അതെ, നമ്മുടെ മുന്നിലൂടെ കടന്നുപോകുന്ന ആവശ്യക്കരെ കാണുമ്പോള്‍ നാം വെറുതെ നടന്ന് അകലുന്നവരാകാതെ, അവർക്ക് ആവശ്യമായത് ചെയ്തു കൊടുക്കുവാൻ ഒരുങ്ങാം ആവശ്യക്കാരന്റെ നിലവിളിക്കു മുമ്പിൽ നിൽക്കാം അവരെ സഹായിക്കാം.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ അടുക്കൽ സഹായത്തിനായി വരുന്നവരെ വെറുതെ മടക്കി അയക്കാതെ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ