“ദീർഘായുസ്സ്നൽകുന്ന ദൈവത്തിന്റെ വാഗ്ദത്തം”
വചനം
ഉല്പത്തി 12 : 2
ഞാൻ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും.
നിരീക്ഷണം
അബ്രഹാമിൽ നിന്ന് ഒരു വലീയ ജനതയെ പണിതെടുക്കുമെന്ന് ദൈവം വാഗ്ദത്തം ചെയ്തു. മാത്രമല്ല അബ്രഹാം അനേകർക്ക് ഒരു അനുഗ്രഹമായിരിക്കുമെന്നും ദൈവം അരുളിചെയ്തു.
പ്രായോഗികം
ഈ വചനത്തിൽ നിന്ന് ദൈവത്തിന്റെ വാഗ്ദത്തത്തിന്റെ ദീർഘായുസ്സ് നമുക്ക് മനസ്സിലാക്കുവാൻ കഴിയും. തീർച്ചയായും ഈ വാഗ്ദത്തത്തെക്കുറിച്ചുള്ള അബ്രഹാമിന്റെ വീക്ഷണവും നമ്മുടെ ഇന്നത്തെ വീക്ഷണവും വളരെ വിത്യസ്തമായിരിക്കും. ദൈവത്തിൽ നിന്ന് ആ വാഗ്ദത്തം പ്രാപിച്ചതിനുശേഷം അതികം താമസിയാതെ ഫറവോനിൽ നിന്ന് അബ്രഹാമിന് കന്നുകാലികളെയും ആടുമാടുകളെയും ലഭിച്ചു. അതിനുശേഷം അബ്രഹാമിന്റെ അനന്തരവനായ ലോത്തിനെ 318 ആളുകളുമായി ചെന്ന് ശത്രു രാജാക്കന്മാരിൽനിന്നുെ രക്ഷിച്ചു. ഞാൻ ഒരു വലീയ ജനതയായി പണിയപ്പെട്ടിരിക്കുന്നു എന്ന് അബ്രഹാം പറഞ്ഞിരിക്കുന്നു. എന്നാൽ ഒരു തലമുറയിൽ മഹത്തായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുക എന്നത് ബുദ്ധിമുട്ടുളള കാര്യമാണ്. ഏതാണ്ട് 4000 വർഷങ്ങള്‍ക്കു ശേഷവും നമ്മള് അബ്രഹാമിനെക്കുറിച്ച് സംസാരിക്കുമെന്നും വരും തലമുറ യഹൂദാ ജനതയുടെ മഹത്വം തിരിച്ചറിയും എന്നും അബ്രഹാമിന് ഒരിക്കലും ചിന്തിക്കുവാൻ കഴുയുമായരുന്നില്ല. ദൈവം നമ്മോട് ആവശ്യപ്പെടുന്നതു പോലെ നാം ജീവിക്കുകയാണെങ്കിൽ ദൈവം നമുക്കുവേണ്ടിയുള്ള വാഗ്ദത്തങ്ങള്‍ നമ്മുടെ ജീവകാലത്തിനപ്പുറം നീണ്ടു നിൽക്കുന്ന രീതിയിൽ പ്രവർത്തിക്കും. ദൈവീക വാഗ്ദത്തങ്ങള്കൊണ്ട് ഒരു പാരമ്പര്യം കെട്ടിപ്പടുക്കുവാൻ നമുക്ക് കഴിയും. അതിനായി ദൈവ വചനപ്രകാരം ജീവിതം നയിക്കാം
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് എന്റെ ജീവിതത്തിൽ നൽകിയിരിക്കുന്ന വാഗ്ദത്തങ്ങള്ക്കായി നന്ദി. അങ്ങയുടെ ഹിതപ്രകാരം ജീവിച്ച് എന്റെ വാഗ്ദത്തങ്ങള്‍ എനിക്കുമാത്രമല്ല എന്റെ തലമുറകള്‍ക്കും അവകാശമാക്കുവാൻ കൃപ നൽകുമാറാക്കേണമേ. ആമേൻ