Uncategorized

“ഉത്തരം ലഭിക്കുന്ന പ്രാർത്ഥന”

വചനം

ലൂക്കോസ് 11 : 10

യാചിക്കുന്നവന്നു ഏവന്നും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവന്നു തുറക്കും” എന്നു ഞാൻ നിങ്ങളോടു പറയുന്നു.

നിരീക്ഷണം

പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കണമെങ്കിൽ എങ്ങനെ പ്രാർത്ഥിക്കണമെന്ന് യേശു ക്രിസ്തു ഈ ഭൂമിയിലായിരുന്നപ്പോള്‍ തന്റെ ശിക്ഷ്യന്മാരെ പഠിപ്പിച്ചത് ഇപ്രകാരമാണ്. യാചിക്കുന്നവന് ലഭിക്കും, അന്വേഷിക്കുന്നവൻ കണ്ടെത്തും, മുട്ടുന്നവന് തുറന്നു കിട്ടും.

പ്രായോഗികം

നാം ചോദിക്കുന്നതിനു പകരം എത്ര പ്രാവശ്യം ആഗ്രഹിച്ചു ഒരു കാര്യം? അല്ലെങ്കിൽ എന്തെങ്കിലും കളഞ്ഞു പോയാൽ അന്വേഷിക്കാതെ കണ്ടെത്തുവാൻ ശ്രമിച്ചു?  ആരുടെയെങ്കിലും വാതിൽ വരെ ചെന്നിട്ട് മുട്ടാതെ തുറക്കണം എന്ന് ആഗ്രഹിച്ചു?  യേശുക്രിസ്തു പഠിപ്പിച്ചത് പ്രാർത്ഥനയ്ക്ക് ഉത്തരം കിട്ടണമെങ്കിൽ പ്രവർത്തി ആവശ്യമാണ്. ഹൃദയങ്ങമായ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കും ഉറപ്പാണ്. ലൂക്കോസിന്റെ സുവിശേഷം 11:8 -ൽ പറയുന്നത് സ്ഥിരോത്സാഹം പ്രാർത്ഥനയ്ക്ക് ആവശ്യം എന്നതാണ്. സ്ഥിരോത്സാഹമാണ് പ്രാർത്ഥനയ്ക്ക് മറുപടികിട്ടുവാൻ ആവശ്യമായിരിക്കുന്നത്. സ്ഥിരമായി ചോദിക്കുവാൻ തയ്യാറുള്ളവന് ലഭിക്കും. സ്ഥിരമായി അന്വേഷിക്കുന്നവൻ കണ്ടെത്തും, സ്ഥിരമായി മുട്ടുന്നവന് തുറന്നുകിട്ടും. പ്രർത്ഥനയ്ക്ക് ഉത്തരം കിട്ടുന്നതിന്റെ താക്കോൽ ഇതാണ്. ആയതിനാൽ മടുത്തു പോകാതെ പ്രാർത്ഥിക്കുവാൻ തീരുമാനിക്കാം

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എന്റെ പ്രർത്ഥനയ്ക്ക് ഉത്തരം നൽകുന്നതുവരെയും നിരന്തരമായി ചോദിക്കുവാനും, അന്വേഷിക്കുവാനും, മുട്ടുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ