Uncategorized

“ആഗ്രഹിച്ചാൽ ദൈവം ഒരു വഴി ഉണ്ടാക്കും”

വചനം

അപ്പോസ്ഥലപ്രവൃത്തികള്‍ 5 : 18

അസൂയ നിറഞ്ഞു എഴുന്നേറ്റു അപ്പൊസ്തലന്മാരെ പിടിച്ചു പൊതു തടവിൽ ആക്കി.

നിരീക്ഷണം

മഹാപുരോഹിതന്റെയും, സദൂക്യരുടെ മതക്കാരായ അവന്റെ പക്ഷക്കാരൊക്കെയും അസൂയ നിറഞ്ഞ് പത്രോസിനെയും മറ്റ് അപ്പോസ്തലന്മാരെയും തടവിലക്കപ്പെട്ടു. അപ്പോസ്തലന്മാർ അവരുടെ ഇടയിൽ പ്രവൃത്തിച്ച മഹത്തായ അത്ഭുതങ്ങളുടെ ഫലമായിട്ടാണ് അവർക്ക് അസൂയ ഉണ്ടായത്.

പ്രായോഗികം

അപ്പോസ്തലന്മാരെ തടവിലാക്കിയപ്പോള്‍ ഭയപ്പെട്ട് അവരുടെ പ്രവൃത്തിയിൽ നിന്ന് പുറകോട്ട് പോകുവാൻ അവർ തയ്യാറായി എന്ന് ഒരു തെളിവും ദൈവ വചനത്തിൽ രേഖപ്പെടുത്തിയിട്ടില്ല. വാസ്തവത്തിൽ, അവർ അഭിമുഖീകരിച്ച ഓരോ പീഡനങ്ങളും തടവും കഴിയുന്തോറും അവരുടെ വിശ്വാസം വർദ്ധിച്ചതായി ദൈവ വചനത്തിൽ കാണുവാൻ കഴിയും. അപ്പോസ്തലപ്രവർത്തി 5-ാം അദ്ധ്യയത്തിലും അങ്ങനെയാണ് സംഭവിച്ചത്. അർദ്ധരാത്രിയിൽ, കർത്താവിന്റെ ഒരു ദൂതൻ അവർക്കായി വാതിൽ തുറന്നു, ജയിലറയിൽ നിന്ന് അവർ സ്വതന്ത്രരായി പുറത്തിറങ്ങി. ദൈവം പിന്നെയും അവരെ ബലപ്പെടുത്തി മഹാപുരോഹിതന്മാരുടെയും അനുയായികളുടെയും മദ്ധ്യത്തിൽ താൻ നിങ്ങളുടെ ജീവിതത്തിൽ ചെയ്തത് ധൈര്യത്തോടെ പറയുവാൻ അരുളിചെയ്തു.   അപ്പോസ്തലന്മാർ ആ തടവറയിൽ കിടന്നുകൊണ്ട് എന്തുകൊണ്ട് ഞങ്ങള്‍ക്ക് ഇങ്ങനെ സംഭവിച്ചു എന്ന് ചോദിച്ചിരുന്നുവെങ്കിൽ ആ രാത്രിയിൽ ദൂതൻ ഒരിക്കലും വാതിൽ തുറന്ന് അവരെ രക്ഷിക്കുമായിരുന്നില്ല. പകരം ദൈവം ആഗ്രഹിക്കുന്നത് എന്തും ചെയ്യുവാൻ അപ്പോസ്തലന്മാർ തയ്യാറായിരുന്നു. അവർ ഇങ്ങനെ ചിന്തിച്ചിരിക്കാം ഞങ്ങള്‍ ജയിലിൽ തന്നെ കിടക്കണമെന്നാണ് ദൈവത്തിന്റെ ആഗ്രഹമെങ്കിൽ ഞങ്ങള്‍ അങ്ങനെ തുടർന്നുകൊള്ളാം അല്ല ഞങ്ങള്‍ തെരുവിൽ പ്രസംഗിക്കണം എന്നാണ് അങ്ങയുടെ ആഗ്രഹമെങ്കിൽ അതിനും ഞങ്ങള്‍ തയ്യാറാണ്.  അവർ ഇപ്രകാരം പ്രാർത്ഥിച്ചുകാണും കർത്താവേ അങ്ങ് ആഗ്രഹിക്കുന്നതെത്തും ചെയ്യുവാൻ ഞങ്ങള്‍ തയ്യാറാണ്, അപ്പോള്‍ ദൂതൻ ഇറങ്ങി അവരെ വിടുവിച്ചു. ഇന്നും ഒരു യാഥാർത്ഥ വിശ്വാസി ഇങ്ങനെ വിശ്വാസത്തിൽ നിലനിൽക്കുവാൻ തയ്യാറായാൽ അവർ ഏത് പ്രശ്നത്തിന്റെ നടുവിലൂടെ കടന്നുപോയാലും ദൈവം ഒരു വഴിയുണ്ടാക്കി അവരെ രക്ഷിക്കും.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടം ഇഷ്ടം പ്രവൃത്തിക്കുവാൻ ഞാൻ തയ്യാറാണ്. അതിനായി അങ്ങ് എന്നെ സഹായിക്കേണമേ. ആമേൻ