Uncategorized

“ധൈര്യമായിരിക്കുക”

വചനം

അപ്പൊസ്തലപ്രവൃത്തി 23 : 11

രാത്രിയിൽ കർത്താവു അവന്റെ അടുക്കൽ നിന്നു: ധൈര്യമായിരിക്ക; നീ എന്നെക്കുറിച്ചു യെരൂശലേമിൽ സാക്ഷീകരിച്ചതുപോലെ റോമയിലും സാക്ഷീകരിക്കേണ്ടതാകുന്നു എന്നു അരുളിച്ചെയ്തു.

നിരീക്ഷണം

അപ്പൊസ്തലനായ പൌലോസിനോട് ദൈവം പറഞ്ഞവാക്കുകളാണിത്. താൻ പോകേണ്ടുന്ന വഴി ദൈവം ഒുക്കിയിട്ടുണ്ടെന്നും ദൈവത്തിന്റെ പദ്ധതി പൂർത്തീകരിക്കപ്പെടുന്നതിന് ധൈര്യമായി ഇരിക്കുവാനും അരുളിചെയ്തിരിക്കുന്നു.

പ്രായോഗികം

നാം ഈ അദ്യായം മുഴുവൻ വായിച്ചാൽ നമുക്ക് മനസ്സിലാകും അപ്പൊസ്തലനായ പൌലോസിനെ കൊല്ലുവാൻ അവർ ഗൂഢാലോചന നടത്തിയിരുന്നു. പക്ഷേ, ദൈവ കൃപയാൽ അത് പരാജയപ്പെട്ടു. ഇതിൽ നിന്നും നാം മനസ്സിലാക്കേണ്ടത് ദൈവത്തിന് നമ്മെ ഓരോരുത്തരെയും കുറിച്ച് ഒരു വലീയ പദ്ധതിയുണ്ട്. ആ പദ്ധതി നമ്മുടെ ജീവിത്തിൽ നടക്കുന്നതുവരെയും നാം ധൈര്യമായിരിക്കേണം എന്നതാണ് ദൈവത്തിന്റെ ഹിതം. നാം യന്ത്രമനുഷ്യരല്ല നമുക്ക് ഇച്ഛാശക്തിയുണ്ട് അതുകൊണ്ട് നാം വിജയിക്കണമെങ്കിൽ നമുക്ക് ഒരു തീരുമാനം ആവശ്യമാണ്. നാം വെള്ളത്തിൽ അകപ്പെട്ടാൽ നമുക്ക് തിരമാലകളിൽ പൊങ്ങികിടക്കുവാൻ കഴിയും അല്ലെങ്കിൽ നമുക്ക് ധൈര്യം സംഭരിച്ച് തിരമാലകള്‍ക്കെതിരെ നീന്തുവാനും കഴിയും. ദൈവീക പദ്ധതി നമ്മുടെ ജീവിതത്തിൽ വെളിപ്പെടുവാൻ ഇടയാകും. എന്നാൽ ദൈവം ഒരിക്കലും പറഞ്ഞിട്ടില്ല വെറുതെ വെള്ളത്തിൽ കിടന്നാൽ മതി കരയിൽ എത്തിക്കാം എന്ന്. ദൈവീകപദ്ധതി നമ്മിൽ നിറവേറുവാൻ നാം നന്നായി പ്രവർത്തിക്കേണ്ടതുണ്ട്.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ജീവിത്തിൽ വലീയ വെല്ലുവിളികള്‍ മുന്നിലുണ്ട് എന്നാൽ ദൈവത്തിന്റെ സഹായത്തോടെ ഞാൻ ധൈര്യം കൈവരിച്ചുകൊണ്ട് ആ വെല്ലുവിളികളെ നേരിടുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ