“ദൈവത്തിന്റെ സംരക്ഷണം രാജ്യത്തിന് ആവശ്യമാണ്”
വചനം
സംഖ്യാപുസ്തകം 1 : 53
എന്നാൽ യിസ്രായേൽമക്കളുടെ സംഘത്തിന്മേൽ ക്രോധം ഉണ്ടാകാതിരിക്കേണ്ടതിന്നു ലേവ്യർ സാക്ഷ്യനിവാസത്തിന്നു ചുറ്റം പാളയമിറങ്ങേണം; ലേവ്യർ സാക്ഷ്യ നിവാസത്തിന്റെ കാര്യം നോക്കേണം
നിരീക്ഷണം
യിസ്രായേൽ ജനത്തിന്റെ കണക്കെടുക്കുവാൻ ദൈവം മോശയോട് നിർദ്ദേശിച്ചതുപോലെ, മരുഭൂമിയിൽ വിവിധ ഗോത്രങ്ങള്‍ എവിടെ പാളയം ഇറങ്ങണമെന്നും മോശയോട് ദൈവം നിർദ്ദേശിച്ചു. ദൈവാലയത്തിലെ ശുശ്രൂഷ നിർവ്വഹിച്ചിരുന്ന ലേവ്യർ, രാജ്യത്തേ സംരക്ഷിക്കുവാൻ കൂടാരത്തിനു ചുറ്റും പാളയം ഇങ്ങണമെന്ന് ദൈവം നിദ്ദേശിച്ചു.
പ്രായോഗികം
ഇതിൽ നിന്നും രാജ്യത്തിന് ദൈവത്തിന്റെ സംരക്ഷണം ആവശ്യമാണെന്ന് നമുക്ക് മനസ്സിലാക്കുവാൻ കഴിയും. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, ആത്മീയ നേതാക്കള്‍ ശക്തമാകുമ്പോള്‍ രാഷ്ട്രം ശക്തമാകും അല്ലാത്തപക്ഷം അത് വിപരീതമായും പ്രവർത്തിക്കും. ഇന്ന് ആത്മീയ നേതാക്കന്മാർ അവരുടെ വിളിയിൽ നിന്നും പിന്മാറി നിൽക്കുന്നതായി കാണുവാൻ കഴിയും. അവർ സഭയുടെ വളർച്ചയ്ക്കുള്ള സംവിധാനങ്ങളും, കൃപയുടെ സന്ദേശവും, അനീതിയുടെ പ്രമേയവും ചർച്ച ചെയ്യുന്നു. അത് നല്ലതാണ് എന്നാൽ ദൈവം നൽകിയിരിക്കുന്ന ധാർമ്മീക നിയമത്തിന് എതിരായ മറ്റ് പാപങ്ങളുടെ കാര്യമോ? നമ്മുടെ പ്രസംഗ പീഠങ്ങളിൽ അപൂർവമായി മാത്രമേ അവ ചർച്ച ചെയ്യപ്പെടുന്നുളളൂ. എന്നാൽ അരാണ് ഈ വക കാര്യങ്ങളെ മുന്നോട്ട് കൊണ്ട് വന്ന് അതിനെതിരായി പ്രവർത്തിക്കേണ്ടത്? അങ്ങനെ ചെയ്യാതെ അവർ ദൈവീക അനുഗമ്പയില്ലാത്തവരായി ആത്മീക നേതാക്കന്മാർ പ്രവർത്തിക്കുന്നു. ദൈവ ദാസന്മാർ എന്ന നിലയിൽ നാം ജനങ്ങള്‍ക്കുവേണ്ടി കരയേണ്ടവർ ആണ്. കാരണം രാജ്യത്തിന്റെ കാവൽക്കാർ നാം ആണ്.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ കുറവുകള്‍ ക്ഷമിക്കേണമേ. തുടർന്ന് രാജ്യത്തിനുവേണ്ടി പ്രാർത്ഥിക്കുവാൻ എന്നെ ശക്തീകരിക്കേണമേ. ആമേൻ