“മാനുഷീക ആശങ്കകള്‍”
വചനം
മർക്കൊസ് 8 : 33
അവനോ തിരിഞ്ഞു നോക്കി ശിഷ്യന്മാരെ കണ്ടിട്ടു പത്രൊസിനെ ശാസിച്ചു: “സാത്താനേ, എന്നെ വിട്ടു പോ; നീ ദൈവത്തിന്റേതല്ല മനുഷ്യരുടെതത്രേ കരുതുന്നതു” എന്നു പറഞ്ഞു.
നിരീക്ഷണം
യേശുക്രിസ്തു ക്രൂശിക്കപ്പെടുവാൻ പോകുന്നു എന്നും അത് കഴിഞ്ഞ് മൂന്നാം നാള് ഉയർത്തെഴുന്നേൽക്കും എന്നും തന്റെ ശിഷ്യന്മാരോട് പറഞ്ഞപ്പോള്‍ പത്രോസ് യേശുവിനെ മാറ്റി നിർത്തി ശാസിക്കുവാൻ തുടങ്ങി. ആ സമയത്ത് യേശുക്രിസ്തു പത്രോസിനോട് നീ ദൈവത്തിന്റെ ചിന്തയിലല്ല മാനുഷിക ചിന്തയിലത്രെപറയുന്നത് എന്ന് അവനോട് പറഞ്ഞു.
പ്രായോഗികം
ചില സമയങ്ങളിൽ ദൈവത്തന്റെ ഉദ്ദേശം ഈ ഭൂമിയൽ നടക്കുവാൻ നാം ചില പ്രതിന്ധികളിലൂടെ കടന്നുപോകേണ്ടതുണ്ട്. യേശുക്രിസ്തു പത്രോസിനോട് പറഞ്ഞു നാം പ്രതിന്ധികളിലൂടെകടന്നു പോകുമ്പോള്‍ സന്തോഷത്തേടെ കടന്നുപോകണമെങ്കിൽ നാം ദൈവത്തിന്റെ പദ്ധതികള്‍ മനസ്സിലാക്കിയിരിക്കണം. എന്നാൽ മനുഷ്യരായ നാം പലപ്പോഴും മാനുഷിക ചിന്തയാൽ മാത്രം ജീവിക്കുന്നവരാണ്. നാം മാനുഷിക ചിന്തയാൽ ദൈവീക പദ്ധതികള്‍ക്കെതിരായി പോരാടുന്നതിനു പകരം നമ്മുടെ ജീവിത്തിൽ നാം ബുദ്ധിമുട്ടുന്ന വിഷയത്തിൽ ദൈവീക പദ്ധതി എന്ത് എന്ന് ദൈവത്തോട് ചോദിച്ചു മനസ്സിലാക്കിയാൽ നാം മാനുഷിക ആശങ്കകള്‍ക്കു പകരം ദൈവത്തിന്റെ ഹിതത്തിന് നന്ദി പറയുന്നവരായി തീരും.
പ്രാർത്ഥന
പ്രീയ യേശുവേ,
മാനുഷിക ആലോചന ശ്രദ്ധിക്കാതെ അങ്ങയുടെ ഹിതം മനസ്സിലാക്കി ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ