“സേവനത്തിലൂടെ നേതൃത്വത്തിൽ എത്തുക”
വചനം
മർക്കൊസ് 9 : 35
അവൻ ഇരുന്നു പന്തിരുവരെയും വിളിച്ചു: ഒരുവൻ മുമ്പൻ ആകുവാൻ ഇച്ഛിച്ചാൽ അവൻ എല്ലാവരിലും ഒടുക്കത്തവനും എല്ലാവർക്കും ശുശ്രൂഷകനും ആകേണം എന്നു പറഞ്ഞു.
നിരീക്ഷണം
യേശുക്രിസ്തുവിന്റെ മഹത്വത്തിൽ തന്റെ ശിഷ്യന്മാർ ആകൃഷ്ടരായിരുന്നു. യേശുവിന്റെ ശിഷ്യന്മാരിൽ ഓരോരുത്തരും മികച്ചവൻ ആകുവാൻ ആഗ്രഹിച്ചു എന്നാൽ അത് എങ്ങനെ ആകാം എന്ന് അവർക്ക് മനസ്സിലാക്കുവാൻ കഴിഞ്ഞില്ല. അവരുടെ ആഗ്രഹത്തിന് മറുപടിയായി യേശുക്രിസ്തു ഇപ്രകരം പറഞ്ഞു. നിങ്ങളിൽ ശ്രേഷ്ഠൻ ആകുവാൻ ആഗ്രഹിക്കുന്നവൻ ആദ്യം വരിയുടെ ആവസാനം നിൽക്കുകയും എല്ലാവരെയും സേവിക്കുകയും ചെയ്യണം.
പ്രായോഗികം
നായകൻ ആകുവാനുളള നിസ്വാർത്ഥ മാർഗ്ഗം മറ്റുള്ളവരെ സേവിക്കുക എന്നതാണ്. ദൈവത്തിനും സഹമനുഷ്യർക്കും വേണ്ടിയുള്ള സേവനമാണ് നേതൃത്വത്തിലേയ്ക്കുള്ള വാതിൽ. രാജാക്കന്മാർക്കുമാത്രമേ തങ്ങളെ പിൻതുടരുവാൻ പറയുവാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ എന്നേയ്ക്കും രാജാവായിരിക്കുന്ന യേശുക്രസ്തു ലോകത്തിൽ വന്നപ്പോള്‍ എല്ലാത്തിനും മാറ്റം വന്നു. സ്വേച്ഛാധിപത്യത്തിൽ നിന്ന് മുതലെടുത്ത അധികാര ജീവിതമായിരുന്നില്ല യേശുക്രിസ്തുവിറ്റെത്. യേശു താഴെതട്ടിൽ നിന്ന് തുടങ്ങി നിസ്സാരമായ ഒരു ജീവിത്തിൽ നിന്ന് എങ്ങനെ ഉയർന്നുവരാമെന്ന് തന്റെ പ്രവർത്തനങ്ങളിലൂടെ നമ്മെ പഠിപ്പിച്ചു. എങ്കിലും ഒരിക്കലും തനിക്ക് വലിയവനാകണം എന്ന ചിന്ത യേശുക്രിസ്തുവന് ഇല്ലായിരുന്നു. യഥാർത്ഥ നേതാക്കള്‍ സേവനത്തിലുടെ ചുറ്റുമുള്ളവരുടെ ആത്മവിശ്വാസം നേടുന്നു. മറ്റുള്ളവരെ സമൃദ്ധമായ ജീവിതത്തിലേയ്ക്ക് നയിക്കുവാൻ അവരെ അനുവദിക്കുന്നു. സേവനത്തിലൂടെ നേതൃത്വത്തിൽ എത്തേണ്ടത് എങ്ങനെ എന്ന് യേശുക്രിസ്തു തന്നെ നമ്മെ പഠിപ്പിച്ചു.
പ്രാർത്ഥന
പ്രീയ യേശുവേ,
പൂർണ്ണ ഹൃദയത്തോടെ അങ്ങയെ സേവിക്കുകയാണ് എന്റെ സക്ഷ്യം അതിലൂടെ മറ്റുള്ളവരെയും സേവിക്കുവാൻ അങ്ങ് എന്നെ പഠിപ്പിച്ചു. ഞാൻ അതിൽ പരാജയപ്പെടാതെ തുടരുവാൻ എന്നെ ദയാവായി സഹായിക്കുകയും താങ്ങി നിർത്തുകയും ചെയ്യുമാറാകേണമേ. ആമേൻ