“നാം ദൈവമക്കളാണ്”
വചനം
ഗലാത്ത്യർ 4 : 7
അങ്ങനെ നീ ഇനി ദാസനല്ല പുത്രനത്രെ; പുത്രനെങ്കിലോ ദൈവഹിതത്താൽ അവകാശിയും ആകുന്നു.
നിരീക്ഷണം
പഴയനിയമം അടിമത്വം ആയിരുന്നു വെങ്കിൽ അതിൽ നിന്ന് വിടുതൽ പ്രാപിച്ച് യേശുക്രിസ്തുവിന്റെ സ്വാതന്ത്ര്യം അനുഭവിച്ച ഗലാത്യസഭയിലെ വിശ്വാസികള്‍ യേശുക്രിസ്തുവിൽ നിന്ന് ലഭിച്ച എല്ലാ കൃപയും ഉപേക്ഷിക്കുവാൻ തീരുമാനിച്ചപ്പോള്‍ അപ്പോസ്തലനായ പൌലോസ് ഇപ്രകാരം ഗലാത്യ സഭയ്ക്ക് എഴുതി, നിങ്ങള്‍ മുമ്പ് സ്വതന്ത്രരായിരുന്നില്ല ശരിക്കും അടിമത്വത്തിലായിരുന്നു എന്നാൽ നിങ്ങള്‍ യേശുക്രിസ്തുവിനെ സ്വീകരിച്ചപ്പോള്‍ നിങ്ങള്‍ സ്വതന്ത്രരായി ആകായാൽ ഇനി അടിമകളല്ല ദൈവത്തിന്റെ മക്കളാണ്.
പ്രായോഗികം
നമ്മുടെ ഭവനങ്ങളിൽ മാതാപിതാക്കളാണ് ഭരിക്കുന്നത്, എന്നാൽ മക്കള്‍ മാതാപിതാക്കളോടുകൂടെയാണ് ജീവിക്കുന്നതെങ്കിൽ അവിടെ സ്വാന്ത്ര്യം ഉണ്ട്. മാതാപിതാക്കളുടെ പക്കൽ എന്തുണ്ടോ അത് മക്കളുടെയും അവകാശമാണ്. മക്കളെ വിജയത്തിലെത്തിക്കുവാൻ മാതാപിതാക്കള്‍ അവരെ സജ്ജമാക്കുന്നു. മാതാപിതാക്കള്ക്കുള്ളതിനെല്ലാം മക്കള്‍ അവരോടുകൂടെ കൂട്ടവകാശികളും കൂടെ ആണ്. എന്നാൽ നാം യേശുക്രിസ്തുവിലായാൽ ഇതിലുംകൂടുതൽ വിജയിക്കുവാൻ അവൻ നമ്മെ സഹായിക്കും. യേശുക്രിസ്തു നമ്മെ അവനോടുകൂടെ കൂട്ടവകാശികളാക്കി തീർത്തു. നാം ജീവിക്കേണ്ടത് ദൈവമക്കളായിട്ടാണ് അപ്പോള്‍ അവനോടുകൂടെ നമുക്ക് എല്ലാം ഉള്ളവരായി ജീവിക്കുവാൻ കഴിയും. എന്നാൽ പലപ്പോഴും പിശാച് നമ്മെ അവന്റെ അടിമയാക്കുകയും യേശുക്രിസ്തുവിലുടെയുള്ള നമ്മുടെ അവകാശം നമുക്ക് ലഭിക്കാതെ വരികയും നമ്മെ യാചകന്മാരെപ്പോലെ ഒന്നും ഇല്ലാത്തവരാക്കി മാറ്റുകയും ചെയ്യും. എന്നാൽ യഥാർത്തതിൽ നാം യേശുക്രിസ്തുവിന്റെ മക്കളാണെങ്കിൽ നാം ഒരിക്കലും പിശാചിന് അടിമകളാകാതെ ക്രിസ്തുവിലുള്ളസ്വാതന്ത്ര്യവും അവകാശവും പ്രാപിച്ച് സന്തോഷത്തോടെ ക്രിസ്തീയ ജീവിതം നയിക്കണം. പ്രീയ സ്നേഹിതാ, അങ്ങ് മനസ്സിലാക്കേണ്ടത് നാം ദൈവത്തിന്റെ മക്കളാണ് മക്കള്‍ എങ്കിൽ നാം അവനോടുകൂടെ കൂട്ടവകാശികളും ആണ്.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്നെ അങ്ങയുടെ പൈതലാക്കി മാറ്റിയതിനായി നന്ദി. ഞാൻ പിന്നെയും അടിമനുകത്തിൽ കുടുങ്ങിപ്പോകാതെ അങ്ങയുടെ പൈതലായി തന്നെ അവസാനത്തേളം ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ