Uncategorized

“ദൈവം നമ്മെ പാപത്തിൽ നിന്ന് പുറത്തുകൊണ്ടുവന്നു”

വചനം

ആവർത്തനം 26 : 8

യഹോവ ബലമുള്ള കയ്യാലും നീട്ടിയ ഭുജത്താലും മഹാഭയങ്കരപ്രവൃത്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടുംകൂടെ ഞങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു

നിരീക്ഷണം

യിസ്രായേൽ ജനം അടിമകളായിരുന്ന മിസ്രയിമിൽ നിന്ന് ദൈവീക അടയാളങ്ങളോടും അത്ഭുതങ്ങളോടും കൂടി യഹോവയായ ദൈവം അവരെ വിടുവിച്ച് കൊണ്ടുവന്നത് എങ്ങനെയെന്ന് മോശ ഈ വചനത്തിൽ വിവരിക്കുന്നു.

പ്രായോഗികം

21-ാം നൂറ്റാണ്ടിൽ ജീവിക്കുന്ന നാം ഇന്ന് വളരെ സ്വാതന്ത്ര്യം അനുഭവിക്കുന്നു. എന്നാൽ നാം ഓരോരുത്തരും ഒരു തരം പാപത്തിന്റെ അടിമത്തത്തിൽ ആയിരുന്നു. ഉദാഹരണത്തിന് നാം ചിലപ്പോള്‍ വ്യക്തിപരമായി മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ അടിമത്തത്തിൽ നിന്ന് നമ്മെ കർത്താവ് പുറത്തെടുത്തതായിരിക്കാം. ഒരു പക്ഷേ മാരകമായ രോഗത്തിൽ നിന്ന് വിടുവിക്കപ്പെട്ടതായിരിക്കാം. അല്ലെങ്കിൽ ദാരിദ്ര്യത്തിന്റെ അടിതട്ടിൽനിന്ന് വിടുവിക്കപ്പെട്ടതായിരിക്കാം. നാം മിസ്രയിമിന്റെ അടിമത്തത്തിൽ നിന്ന് അല്ല എന്നാൽ പാപത്തിന്റെ അടിമത്തത്തിൽ നിന്ന് വിടുവിക്കപ്പെട്ടവരാണ്. ഇന്ന് നാം യേശുവിന്റെ അനുയായികള്‍ ആണ്. ഒരു സത്യം നാം മനസ്സിലാക്കേണം യേശുക്രിസ്തുവിന്റെ വലീയ സ്നേഹവും കാരുണ്യവും നിമിത്തം അവൻ നമ്മെ നാം ആയിരുന്ന അടിമത്തത്തിൽ നിന്ന് ദൈവത്തിന്റെ അത്ഭുതകരത്തിന്റെ പ്രവർത്തിയാൽ വിടുവിച്ച് പുറത്തെടുത്ത് ദൈവ പൈതലാക്കിമാറ്റി . ഇത് വായിക്കുന്ന് പ്രീയ സ്നേഹിതാ, താങ്കള്‍ ഏതിന്റെയെങ്കിലും അടിമത്തത്തിൽ കുടുങ്ങി മുന്നോട്ടു പോകുവാൻ കഴിയാതെ ആയിരിക്കുന്നുവോ? യേശുക്രിസ്തുവിനോട് യാചിച്ചാൽ താങ്കള്‍ ആയിരിക്കുന്ന പാപ സ്വഭാവത്തിൽ നിന്ന് വിടുതൽ തരുവാൻ യേശുക്രിസ്തു ശക്തനാണ്. അവന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു.

പ്രാർത്ഥന

പ്രീയ യേശുവേ,

ഞാൻ ആയിരുന്ന പാപത്തിന്റെ അടിമത്തത്തിൽ നിന്ന് വിടുവിച്ച് അങ്ങയുടെ പൈതലാക്കി തീർത്തതിനായി നന്ദി. തുടർന്നും അങ്ങനെ തന്നെ ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ