Uncategorized

“ദൈവ ആലയത്തെക്കുറിച്ചുള്ള എരിവ്”

വചനം

സങ്കീർത്തനം 69 : 9

നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവു എന്നെ തിന്നുകളഞ്ഞു; നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെ മേൽ വീണിരിക്കുന്നു.

നിരീക്ഷണം

ദാവീദ് രാജാവ് യഹോവയുടെ ആലയത്തെക്കുറിച്ച് ധാരാളം എഴിതിട്ടുണ്ട്. നാം ഇന്ന് ചെയ്യുന്നതുപോലെ ദൈവ ആലയം എന്ന് നിസ്സാരമായി പറഞ്ഞ് വിടുന്നതു പോലെ ആകുവാൻ ദാവീദിന് കഴിഞ്ഞില്ല. ഇവിടെ അദ്ദേഹം പറയുകയാണ് ആലയത്തെക്കുറിച്ചുള്ള എരിവ് തന്നെ തിന്നുകളഞ്ഞു എന്ന്.

പ്രായോഗികം

രാജാവായിരുന്ന ദാവീദിന് ദൈവ ആലയത്തെക്കുറിച്ച് അത്തരമൊരു സ്നേഹം ഉണ്ടായിരുന്നു. അതിലുപരിയായി ദൈവത്തിന്റെ സാന്നിധ്യം താൻ ആഗ്രഹിച്ചിരുന്നു.  ദാവീദ് രാജാവ് ദൈവ ആലയത്തെക്കുറിച്ച് എഴുതിയിരിക്കുന്നത് ഇപ്രകാരം ആണ്. സങ്കീ. 84:10 തന്റെ പ്രകാരങ്ങളിൽ കഴിക്കുന്ന ഒരു ദിവസം വേറേ ആയിരം ദിവസത്തെക്കാള്‍ ഉത്തമം. ദുഷ്ടന്മാരുടെ കൂടരങ്ങളിൽ പാർക്കുന്നതിനെക്കാള്‍ എന്റെ ദൈവത്തിന്റെ ആലയത്തിൽ വാതിൽ കാവൽക്കാരനായിരിക്കുന്നത് എനിക്ക് ഏറെ ഇഷ്ടം. സങ്കീ. 92:13 യഹോവയുടെ ആലയത്തിൽ നടുതലയായവർ നമ്മുടെ ദൈവത്തിന്റെ പ്രാകാരങ്ങളിൽ തഴയ്ക്കും. ദാവീദ് രാജാവ് വർഷങ്ങള്‍കൊണ്ട് ദൈവാലയപണിയ്ക്കായി പദ്ധതി ഒരുക്കുകയും അതിനാവശ്യമായ പണവും മറ്റു സാധനങ്ങളും സ്വരൂപിച്ച് വയ്ക്കുകയും ചെയ്തു. ആ സാധനങ്ങള്‍ ഉപയോഗിച്ച് തന്റെ മകനായ ശലോമോൻ യഹോവയ്ക്ക് സ്ഥിരമായ ഒരു ആലയം പണിതു. ദാവീദ് രാജാവിന്റെ ഈ തീഷ്ണത കാണുമ്പോള്‍ നാം ഓരോരുത്തരും നമ്മോട് തന്നെ ചോദിക്കണം നമ്മുക്ക് ദൈവാലയത്തെക്കുറിച്ച് എന്തുമാത്രം തീഷ്ണതയുണ്ട്?

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ ആലയത്തെക്കുറിച്ചുള്ള എന്റെ തീക്ഷണത വർദ്ധിപ്പിച്ച് തരുമാറാകേണമേ. ആമേൻ