Uncategorized

“എത്രകാലം മടിച്ചിരിക്കും?”

വചനം

യോശുവ 18 : 3

യോശുവ യിസ്രായേൽമക്കളോടു പറഞ്ഞതെന്തെന്നാൽ: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങൾക്കു തന്നിരിക്കുന്ന ദേശം കൈവശമാക്കുവാൻ പോകുന്നതിന്നു നിങ്ങൾ എത്രത്തോളം മടിച്ചിരിക്കും?

നിരീക്ഷണം

യെരീഹോവിൽ എത്തിയശേഷവും, ഓരോഗോത്രത്തിനും അവകാശം വിഭാഗിക്കുവാൻ വീണ്ടും സമയം നീണ്ടുപോയി. യിസ്രായേൽ ജനം അതിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാതിരുന്നപ്പോള്‍ യോശുവ അവകാശം ലഭിക്കേണ്ട് ഏഴ് ഗോത്രങ്ങളോട് ഇപ്രകാരം ചോദിച്ചു.  ദൈവം നിങ്ങളെക്കുറിച്ച് ആഗ്രഹിക്കുന്നത് ചെയ്യുവാൻ നിങ്ങള്‍ ഇനിയും എത്രത്തോളം മടിച്ചിരിക്കും?

പ്രായോഗികം

നമ്മുടെ ജീവിതത്തിൽ കർത്താവ് പ്രവർത്തിക്കുന്നതിനുവേണ്ടി പലപ്പോഴും കാത്തിരിക്കാറുണ്ട്. കാത്തിരുന്ന വിഷയത്തിന് ദൈവ പ്രവർത്തി കാണുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇവിടെ ഏഴ് ഗോത്രങ്ങളോടും ദൈവം ചെയ്യുവാൻ പറഞ്ഞത് എല്ലാം അതുപോലെ ചെയ്യുകയും ശത്രുക്കളെ കീഴടക്കി ദേശം പിടിച്ചടക്കുകയും ചെയ്തു. എന്നാൽ അവർ അവകാശം സ്വന്തമാക്കുവാൻ മുന്നോട്ട് പോകാതെ മടിച്ചിരുന്നപ്പോള്‍ ദൈവത്തിന്റെ ആത്മാവ് യോശുവയിലൂടെ ഇടപെടുന്നതാണ് ഈ ഭാഗത്ത് നാം കാണുന്നത്. വിശ്വാസം എപ്പോഴും മുന്നോട്ട് പോകുന്നതാണ്, അല്ലാതെ വെറുതെ പ്രതീക്ഷിച്ച് മടിച്ചിരിക്കുന്നതല്ല. ഏഴു ഗോത്രക്കരും വെറുതെ ഇരുന്നപ്പോള്‍ ദൈവം താഴേക്ക് നോക്കി അവരോട് ചോദിച്ചു ഞാൻ നിങ്ങള്‍ക്കു വേണ്ടി വച്ചിരിക്കുന്ന ആവകാശം പ്രപിക്കുവാൻ നിങ്ങള്‍ ഇനിയും എത്രനാള്‍ മടിച്ചിരിക്കും? ദൈവ പൈതലെ, ദൈവീക അവകാശത്തിനായി വീണ്ടും കാത്തു നിൽക്കാതെ ദൈവത്തോട് അടുത്തുവന്ന് ദൈവം പറയുന്ന കല്പനകളെ അനുസരിച്ച് ദൈവീക അവകാശം പ്രാപിക്കുവാൻ തീരുമാനിക്കുക മടിച്ച് കാത്ത് നിൽക്കരുതെ!!!

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എനിക്കുവേണ്ടി വച്ചിരിക്കുന്ന അവകാശത്തെ പ്രാപിക്കുവാൻ മടികൂടാതെ മുന്നോട്ട് പോകുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ