Uncategorized

“യേശുക്രിസ്തുവിനെക്കുറിച്ച് ആവേശഭരിതരാകുക!”

വചനം

സങ്കീർത്തനം 47 : 1-2

സകലജാതികളുമായുള്ളോരേ, കൈകൊട്ടുവിൻ; ജയഘോഷത്തോടെ ദൈവസന്നിധിയിൽ ആർക്കുവിൻ.  അത്യുന്നതനായ യഹോവ ഭയങ്കരൻ; അവൻ സർവ്വഭൂമിക്കും മഹാരാജാവാകുന്നു.

നിരീക്ഷണം

ഈ സങ്കീർത്തനത്തിന്റെ രചയിതാവ് ഹൃദയപൂർവ്വമായ സന്തോഷത്തെ അടക്കുവാൻ കഴിയാതെ ആർപ്പുവിളിക്കുകയും കൈകൊട്ടുകയും ചെയ്യുന്നു. മാത്രമല്ല താൻ ആരാധിക്കുന്ന സ്വർഗ്ഗത്തിലെ മഹാനായ ദൈവത്തെ താൻ ചെയ്യുന്നതു പോലെ എല്ലാവരും ചെയ്യണം എന്നും അദ്ദേഹം ആവശ്യപ്പെടുന്നു. കാരണം യഹോവയായ ദൈവം അതിശയവാനും അത്ഭുതവാനും അണെന്ന് സങ്കീർത്തനക്കാരൻ രുചിച്ചറിഞ്ഞു.

പ്രായോഗികം

നമ്മുടെ ജീവിതത്തിലെ ഏറ്റവും മനോഹരവും അതിശയകരവും ആയ നിമിഷം ഏതാണ്? അതിന് ഉത്തരം യേശുക്രിസ്തുവിനെ സ്വീകരിച്ച നിമിഷം ആണെങ്കിൽ അതിനപ്പുറം മറ്റൊന്നില്ല. ഈ സങ്കീർത്തനത്തിന്റെ രചയിതാവും അപ്രകാരം തന്നെയാണ് പറയുന്നത്. അദ്ദേഹം താൻ രുചിച്ചറിഞ്ഞ യേശുക്രിസ്തുവിനെക്കുറിച്ചും തന്റെ അത്ഭുത പ്രവർത്തികളെക്കുറിച്ച് മറ്റുള്ളവരോട് പറയുവാൻ വളരെ ഉത്സാഹിക്കുകയും അതിനായി മറ്റുള്ളവരെ ഉത്സാഹിപ്പിക്കുകയും ചെയ്യുന്നു.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയെ ഞാൻ അതിമഹത്തായ പ്രതിഫലമായി കാണുന്നു. സകലരോടും അങ്ങയെ സ്തുതിക്കുവാൻ ആവശ്യപ്പെടുവാനും അങ്ങയുടെ മഹത്വത്തെക്കുറിച്ച് പറയുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ