“എന്ത്???”
വചനം
ന്യായാധിപന്മാർ 2 : 10
പിന്നെ ആ തലമുറ ഒക്കെയും തങ്ങളുടെ പിതാക്കന്മാരോടു ചേർന്നു; അവരുടെ ശേഷം യഹോവയെയും അവൻ യിസ്രായേലിന്നു വേണ്ടി ചെയ്തിട്ടുള്ള പ്രവൃത്തികളെയും അറിയാത്ത വേറൊരു തലമുറ ഉണ്ടായി.
നിരീക്ഷണം
ന്യായാധിപന്മാരുടെ പുസ്തകത്തിന്റെ എഴുത്തുകാരൻ പറയുകയാണ്, യോശുവയുടെയും അവന്റെ തലമുറയുടെയും മരണ ശേഷം ഒരു പുതിയ തലമുറ ഉടലെടുത്തു. ആ പുതിയ തലമുറയ്ക്ക് യിസ്രായേലിനെക്കുറിച്ചോ, അവരെ ഇതുവരെ നടത്തിയ ദൈവത്തെക്കുറിച്ചോ, ദൈവം അവർക്കുവേണ്ടി ചെയ്ത അത്ഭുതപ്രവർത്തികളെക്കുറിച്ചോ ഒന്നും അറിയാത്ത ഒരു പുതിയ തലമുറ.
പ്രായോഗികം
നാം ഈ ഭാഗം വായിക്കുമ്പോഴെല്ലാം ഇപ്രകാരം ചിന്തിക്കും, എന്ത്???? ഹായി പട്ടണത്തോട് തോറ്റ ശേഷം യോശുവ മറ്റെരു യുദ്ധത്തിൽ തോറ്റതായി നമുക്ക് കാണുവാൻ കഴിയുന്നില്ല. അത്രമാത്രം അത്ഭുതം ചെയ്ത ഈ ദൈവം ആരെന്നോ ആവർക്ക് ചെയ്ത നന്മകളെക്കുറിച്ചോ ഈ മഹാനായ യോശുവ മറ്റുള്ളവരോട് പറഞ്ഞ് അവരെ ഓർമ്മപ്പെടുത്തിയിട്ടില്ല എന്നത് തികച്ചും അപഹാസ്യമാണ്. ആയതുകൊണ്ടാണ് യോശുവയുടെ ശേഷം വന്ന തലമുറയ്ക്ക് ദൈവത്തെക്കുറിച്ചോ അവൻ ചെയ്ത അത്ഭുത പ്രവർത്തികളെക്കുറിച്ചോ യാതൊരു അറിവും ഇല്ലായിരുന്നുവെന്ന് ഇവിടെ നാം കാണുന്നത്. അപ്പോഴാണ് നാം അതിശയത്തോടെ ഇത് എന്ത്??? എന്ന് ചോദിച്ചു പോകുന്നത്. എങ്ങനെയെങ്കിലും ഈ മഹാനായ ദൈവ പുരുഷനായ യോശുവായ്ക്ക് തന്റെ നേതൃത്വത്തിന്റെ വിളക്ക് തലമുറകളിലേയ്ക്ക് എത്തിക്കുവാൻ ഒരാളെയെങ്കിലും കണ്ടെത്തുവാൻ കഴിഞ്ഞില്ല എന്ന് ചിന്തിക്കുന്നത് അപലപനീയമാണ്. നാം അടുത്ത തലമുറയ്ക്ക് നാം പ്രാപിച്ച സുവാർത്ത കൈമാറാതിരുന്നാൽ ഇപ്രകാരം പറയാം നമ്മള് നമ്മോടൊപ്പം തന്നെ ദൈവീക പ്രവർത്തികളെ വിഴുങ്ങിക്കളഞ്ഞു എന്ന്. നമ്മെ നോക്കിയും അടുത്ത തലമുറ ഇങ്ങനെ ഭവിച്ചത് എന്ത് എന്ന് ചോദിക്കാതിരിക്കണ്ടതിന് നമുക്ക് ലഭിച്ച ദൈവീക പ്രകാശത്തെ തുടർന്നു കൊണ്ടുപോകേണ്ടതിനായി ചില പിൻ തലമുറക്കാരെ വാർത്തെടുക്കുവാൻ പ്രാർത്ഥിക്കുകയും ശ്രമിക്കുകയും ചെയ്യാം.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ മഹാ അത്ഭുത പ്രവർത്തികളുടെ സന്തോഷവാർത്ത അടുത്ത തലമുറയിലേയ്ക്ക് പകരുവാൻ എന്നെ സഹായിക്കുമാറാകേണമേ. ആമേൻ