“ഒന്നും നിങ്ങളുടെ ലക്ഷ്യം തെറ്റിക്കരുത്”
വചനം
1 കൊരിന്ത്യർ 15 : 58
ആകയാൽ എന്റെ പ്രിയ സഹോദരന്മാരേ, നിങ്ങൾ ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കർത്താവിൽ വ്യർത്ഥമല്ല എന്നു അറിഞ്ഞിരിക്കയാൽ കർത്താവിന്റെ വേലയിൽ എപ്പോഴും വർദ്ധിച്ചുവരുന്നവരും ആകുവിൻ.
നിരീക്ഷണം
അപ്പോസ്തലനായ പൌലോസ് ജീവിതത്തിന്റെ മറ്റെല്ലാ പ്രശ്നങ്ങളും മാറ്റിവെക്കുവാനും പൂർണ്ണമായ വിശ്വാസം യേശുവിൽ അർപ്പിക്കുവാനും ആവശ്യപ്പെടുന്നു. അദ്ദേഹം ഊന്നിപ്പറയുന്ന ഒരു കാര്യം നിങ്ങള് ഉറപ്പുള്ളവരും കുലുങ്ങാത്തവരും ആയിരിക്കണം എന്നുള്ളതാണ്.
പ്രായോഗികം
മിക്കവരും ഇതിനെ അപ്പോസ്തലനായ പൌലോസിന്റെ ഉപദേശം എന്നാണ് പറയുന്നത്. ഈ വചനം വായിക്കും തോറും ഇത് ഒരു ഉപദേശമായിട്ടല്ല ഒരു കൽപ്പനയായിട്ടാണ് മനസ്സിലാകുന്നത്. യേശുവിനെ അനുഗമിക്കുന്നവരോടും അതിൽ ഉറച്ചുനിൽക്കുവാൻ ആവശ്യപ്പെടുന്നു, എല്ലാറ്റിലും ഉപരിയായി കുലുങ്ങാത്തവരും ആയിരിക്കണം എന്ന് ഉറപ്പിച്ചുപറയുന്നു. കാരണം നാം ചെയ്യുന്നതെല്ലാം കർത്താവിന്റെ വേല നിമിത്തം ചെയ്യുന്നതാണ് അതിന് വലിയോരു പ്രതിഫലം നമുക്ക് വച്ചിരിക്കുന്നു നാം ചെയ്യുന്നതൊന്നും വെറുതെ ചെയ്യുന്നതല്ല. നാം ഇങ്ങനെ പറയുമ്പോള് മറ്റുള്ളവർ പറയും നിങ്ങള്ക്ക് ജീവിക്കണമെങ്കിൽ ഒരു ജോലി വേണം, നിങ്ങള്ക്ക് ആഹാരം കഴിക്കണ്ടേ? ഒരു കുടുംബം ഉള്ളതല്ലെ അതിനെ പരിപാലിക്കണ്ടേ? എന്നൊക്കെ ഒഴിവുകഴിവു പറയുവാൻ പ്രേരിപ്പിക്കും. എന്നാൽ ദൈവ വചനം നമ്മോട് പറയുന്നു ഇതൊന്നും കേട്ട് നാം കുലുങ്ങിപ്പോകരുത്. ദൈവത്തെ നമ്മുടെ ജീവിതത്തിന്റെ മുഖ്യസ്ഥാനത്തുവെച്ചാൽ ബാക്കി എല്ലാം അതിന്റെ പിന്നാലെ വന്നുകൊള്ളും.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് എന്നെ ഏൽപിച്ച ദൈവ വേല ഞാൻ വളരെ ഇഷ്ടപ്പെടുന്നു. അങ്ങയുടെ സഹായത്താൽ ഈ ദൗത്യം പൂർത്തീകരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു, ഇതിൽ നിന്ന് വ്യതിചലിക്കുവാൻ ഇടയാകാതിരിക്കുവാൻ എന്നെ സഹായിക്കുമാറാകേണമേ. ആമേൻ