“ആരാണ് ഉത്തരവാദി?”
വചനം
സങ്കീർത്തനം 11 : 3
അടിസ്ഥാനങ്ങൾ മറിഞ്ഞുപോയാൽ നീതിമാൻ എന്തുചെയ്യും?
നിരീക്ഷണം
ദാവീദ് രാജാവിന്റെ ജീവിതത്തിൽ തന്റെ ആത്മീയ നിലനിൽപ്പിന്റെ അടിസ്ഥാനം തന്നെ ഭീഷണിയിലാണെന്ന് തോന്നിയപ്പോള്‍ അദ്ദേഹം ഒരു ചോദ്യം ചോദിച്ചു നിതിമാന്‍ എന്തു ചെയ്യുവാൻ കഴിയും?
പ്രായോഗികം
നാം ശ്രദ്ധാപൂർവ്വം ഈ സങ്കീർത്തനം വായിക്കുകയാണെങ്കിൽ, ഈ അധ്യായത്തിൽ തന്നെ തന്റെ ചോദ്യത്തിന് ഉത്തരം നൽകിയിട്ടുണ്ട്. ഈ അദ്യായത്തിൽ നാല് ആശയങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒന്നാമതായി, കഷ്ടതയിൽ ദാവീദ് എപ്പോഴും ദൈവത്തിങ്കലേയ്ക്ക് ഓടി എത്തുന്നതായി ഒന്നാം വാക്യത്തിൽ കാണുവാൻ കഴിയും. രണ്ടാമതായി തന്റെ ജീവിതത്തിന്റെ എല്ലാ നിയന്ത്രണവും ദൈവത്തിലാണ് ആയതുകൊണ്ട് താൻ വിഷമിക്കുന്നില്ല എന്ന് നാലാം വാക്യത്തിൽ വ്യക്തമാക്കുന്നു. മൂന്നാമതായി ദുഷ്ടൻ വിധക്കപ്പെടും എന്ന് അഞ്ചും ആറും വാക്യത്തിൽ കാണുന്നു. നാലാമതായി ദൈവം നീതിയും ന്യായവും ഇഷ്ടപ്പെടുന്നു എന്നും ദൈവത്തിന് വേണ്ടി ജീവിക്കുന്നവർ ദൈവത്തെ ഒരു ദിവസം കാണും എന്നും ഏഴാം വാക്യത്തിൽ എഴുതിയിരിക്കുന്നു. നാം നമുക്ക് ചുറ്റും നോക്കുമ്പോള്‍ നമ്മുടെ ആത്മീയ നിലപാടുകളുടെ അടിത്തറ തന്നെ വെല്ലുവിളിക്കപ്പെടുന്നതായി തോന്നാം. എന്നാൽ ദാവീദിനെപ്പോലെ നാമും യേശുവിന്റെ അനുയായി എന്ന നിലയിൽ നമുക്ക് എന്തുചെയ്യുവാൻ കഴിയും എന്ന് നാം ചിന്തിക്കേണ്ടത് ആവശ്യമാണ്. നമുക്ക് ആത്മാർത്ഥമായി പറയുവാൻ കഴിയണം എന്തെല്ലാം വന്നാലും നമ്മുടെ ഉത്തരവാദി സർവ്വശക്തനായ ദൈവം തന്നെ ആണ്.
പ്രാർത്ഥന
പ്രീയ യേശുവേ,
ലോകം മുഴുവൻ എതിരാണെന്ന് തോന്നുമ്പോഴും അങ്ങ് ആണ് എന്റെ ഉത്തരവാദി എന്ന ഉത്തമ ബോധ്യത്തോടെ ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ