Uncategorized

“പ്രഭാത കീർത്തനം”

വചനം

സങ്കീർത്തനം 59 : 16

ഞാനോ നിന്റെ ബലത്തെക്കുറിച്ചു പാടും; അതികാലത്തു ഞാൻ നിന്റെ ദയയെക്കുറിച്ചു ഘോഷിച്ചാനന്ദിക്കും. കഷ്ടകാലത്തു നീ എന്റെ ഗോപുരവും അഭയസ്ഥാനവും ആയിരുന്നു.

നിരീക്ഷണം

ദാവീദ് രാജാവിന് തന്റെ ശത്രുക്കളെക്കുറിച്ച് നിരന്തരമായ ഉത്കണ്ഠ ഉണ്ടായിരുന്നതായി നമുക്ക് തന്റെ എഴുത്തുകളിൽ നിന്നും മനസ്സിലാക്കുവാൻ കഴിയും.  എന്നാൽ ഇവിടെ അദ്ദേഹം വ്യക്തമാക്കുന്നത് എല്ലാ ദിവസവും രാവിലെ യഹോവയായ ദൈവത്തിന്റെ ശക്തിയേയും സ്നേഹത്തെയും കുറിച്ച് പാടും എന്നതാണ്.

പ്രായോഗികം

താങ്കളുടെ ലക്ഷ്യം എന്താണ്? ആ ചോദ്യം എല്ലാവരും സ്വയം ചോദിക്കേണ്ട ഒന്നാണ്. നാം നിരന്തരമായി നമ്മുടെ ജീവിതത്തിൽ വെല്ലുവിളികള്‍ നേരിടാറുണ്ട് അങ്ങനെയുള്ള അവസരങ്ങളിലും നമ്മുടെ ലക്ഷ്യം എന്തായിരിക്കും?  എന്നാൽ ഏതു സാഹചര്യത്തിലും ദൈവത്തിന്റെ ശക്തിയേയും സ്നേഹത്തെയും കുറിച്ച് താൻ പാടികൊണ്ട് തന്റെ ശ്രദ്ധ ദൈവത്തിങ്കലേയ്ക്ക് കേന്ദ്രീകരിക്കുമെന്ന് ദാവീദ് രാജാവ് ഇവിടെ പറയുന്നു. യേശുക്രിസ്തുവിന്റെ മഹത്തായ സ്നേഹത്തെയും ശക്തിയേയും കുറിച്ച് നാം പാടുമ്പോള്‍ നമ്മുടെ ജീവിതത്തിലുള്ള വിഷമതകളോ മാനസീക അസ്വസ്ഥതകളോ വച്ചുപുലർത്തുന്നത് ബുദ്ധിമുട്ടാണ്. രാവിലേതോറും ദൈവത്തിന്റെ ബലത്തേയും ദയയേയുംകുറിച്ച് പാടിയാൽ അത് ആശ്വാസവും സന്തോഷവും സമാധാനവും നൽകും. യേശുക്രിസ്തുവിനെ രാവിലത്തോറും താങ്കളുടെ ഗീതമാക്കി മാറ്റുക.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ കരുണയെക്കുറിച്ച് എന്നേയ്ക്കും പാടുവാൻ എന്നെ സഹായിക്കേണമേ. എന്നും പ്രഭാതത്തിൽ അങ്ങയുടെ സ്നേഹത്തേയും ബലത്തെയും കുറിച്ച് ഓർക്കുവാനും ഒരു പുതിയ പാട്ടു പാടുവാനും കൃപ നൽകുമാറാകേണമേ. ആമേൻ