“ഭയം മാറാൻ എന്തു ചെയ്യണം?”
വചനം
സങ്കീർത്തനം 56 : 3
ഞാൻ ഭയപ്പെടുന്ന നാളിൽ നിന്നിൽ ആശ്രയിക്കും.
നിരീക്ഷണം
ദാവീദ് രാജാവിന്റെ ജീവിതത്തിൽ ഭയമുണ്ടാകുമ്പോള്‍ എന്തു ചെയ്യും എന്ന ചോദ്യത്തിന് പറഞ്ഞ മറുപടിയാണ് ഇത്. ദാവീദ് രാജാവിന് ഭയം വരുമ്പോഴെല്ലാം ദൈവത്തിൽ ആശ്രയിക്കുകയാണ് പതിവ്.
പ്രായോഗികം
ഭയം എന്നത് ഒരു നിസ്സാര കാര്യം ആണെന്നും അത് നിസ്സാരമായി പരിഹരിക്കാം എന്ന് നമുക്ക് തോന്നും. എന്നാൽ യഥാർത്ഥ ഭയം അനുഭവിച്ചവർക്കറിയാം അത് നിസ്സാരവും ലളിതവും അല്ലെന്ന്. ഇവിടെ ദാവീദ് രാജാവ് പറഞ്ഞത് സത്യമാണ്. നമ്മുടെ ആശ്രയം കർത്താവായ യേശുക്രിസ്തുവിലാണെങ്കിൽ നമുക്കുണ്ടാകുന്ന ഭയം ഒരു നിമിഷം കൊണ്ട് അപ്രത്യക്ഷമാകും. കാരണം ഭയത്തെ മറികടക്കുവാൻ നമ്മുക്ക് കഴിയേണ്ടതിന് യേശുക്രിസ്തു ക്രൂശിൽ വലീയ വില കൊടുക്കേണ്ടി വന്നു, അതുകൊണ്ട് ഭയം എന്നത് ലളിതമല്ല. നാം നമുക്കു ചുറ്റും കേള്‍ക്കുന്ന മോശമായതും ഭയം വരുത്തുന്നതുമായ വാർത്തയെ വിശ്വസിക്കുന്നതിനേക്കാള്‍ യേശുക്രിസ്തുവിൽ വിശ്വസിച്ചുകാണ്ട് അതിനെ അതിജീവിച്ചാൽ നമ്മുടെ ഭയം നമ്മെ വിട്ട് മാറിപോകുവാൻ ഇടായകും. ഹൃദയത്തിൽ പുറത്തു പറയുവാൻ കഴിയാത്ത ഭയത്തോടെ ആരെങ്കിലും ഇത് വായിക്കുകയാണെങ്കിൽ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം, യേശുക്രിസ്തുവിൽ നിങ്ങളുടെ വിശ്വാസം ഉറപ്പിക്കുകയും സർവ്വശക്തനായ ദൈവത്തിൽ ആശ്രയിക്കുകയും ചെയ്യുക. അങ്ങനെ ചെയ്യുമ്പോള്‍ ഭയം നിങ്ങളെ വിട്ട് മാറിപ്പോകുവാൻ ഇടയാകും.
പ്രാർത്ഥന
പ്രീയ യേശുവേ,
കഴിഞ്ഞ നാളുകളിൽ എന്റെ ഹൃദയം ഭയം കൊണ്ട് നിറഞ്ഞപ്പോള്‍ അതിൽ നിന്ന് വിടുവിക്കപേടേണ്ടതിന് അങ്ങയിൽ ആശ്രയിക്കുകയും വിശ്വസിക്കുകയും ചെയ്തപ്പോള്‍ ഭയം എന്നിൽ നിന്ന് മാറ്റിതന്നതിന് നന്ദി. തുടർന്നും ഭയം കൂടാതെ ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ