“ഈ വചനം നീതിക്കുള്ള പ്രതിഫലം”
വചനം
യെശയ്യ 3 : 10
നീതിമാനെക്കുറിച്ചു: അവന്നു നന്മവരും എന്നു പറവിൻ; തങ്ങളുടെ പ്രവൃത്തികളുടെ ഫലം അവർ അനുഭവിക്കും.
നിരീക്ഷണം
യിസ്രായേലിൽ മഹാനായ യെശയ്യാ പ്രവാചകൻ ഈ വചനത്തിലൂടെ നീതിമാന്മാർക്ക് ഒരു പ്രത്യശനൽകുന്ന പ്രവചനം നൽകുന്നു. യഹോവയായ ദൈവത്തോട് വിശ്വസ്തത പുലർത്തുന്ന എല്ലാവരുടെയും ഭാവി ശോഭനമാകും എന്ന് ഈ വചനത്തിൽ പറയുന്നു. ദൈവത്തോടുള്ള വിശ്വസ്തത നിമിത്തവും, നീതി നിഷ്ഠമായ ജീവിതത്തിന്റെ ഫലവുമായി അവരുടെ പ്രവർത്തികള്‍ക്കു തക്കഫലം കൊയ്യുമെന്ന് പ്രവാചകൻ ഇവിടെ അരുളി ചെയ്യുന്നു.
പ്രായോഗികം
നാം ഓരോരുത്തരും നീതി പ്രവർത്തിച്ച് പലപ്പോഴും തളരുന്നവരാണ്. എന്നാൽ ഇന്ന് കർത്താവിനോട് കർത്താവേ ഞാനും വിശ്വസ്തതയോടെ അങ്ങയേ സേവിച്ചതിനുള്ള പ്രതിഫലം എപ്പോള്‍ ലഭിക്കും എന്ന് ചോദിക്കുന്ന വ്യക്തിയാണ് താങ്കള്‍ എങ്കിൽ ഈ എഴുതുന്നത് താങ്കള്ക്കുവേണ്ടിയുള്ളതാണ്. താങ്കള്‍ക്കുള്ള പ്രതിഫലം വരുന്നു. ദൈവം താങ്കളെ മറന്നു എന്ന് താങ്കള്‍ക്ക് തോന്നാം, പക്ഷേ താങ്കളുടെ വിജയം പിന്നാലെ വരുന്നു എന്നും അതു ലഭിക്കുമ്പോള്‍ ദൈവം താങ്കളെ മറന്നിട്ടില്ല എന്നും ദൈവത്തിന്റെ സമയം ആണ് കൃത്യസമയം എന്നും നിങ്ങള്‍ അറിയും. ദൈവത്തിന്റെ വചനത്തെ സംശയിക്കരുത്. താങ്കളുടെ കഴിവും, സമയവും, താലന്തും ദൈവ രാജ്യത്തിന്റെ വ്യാപ്തിക്കായി ഉപയോഗിച്ചു എങ്കിൽ ആ നല്ല പ്രവൃത്തിയുടെ ഫലം താങ്കള്‍ അനുഭവിക്കുവാൻ സമയം ആയി. അത് എത്രയും വേഗം വരും എന്ന് അറിയിക്കുകയാണ് ഈ എഴുത്തിന്റെ ഉദ്ദേശം.
പ്രാർത്ഥന
പ്രീയ യേശുവേ,
ഞാൻ അങ്ങയുടെ പ്രവർത്തിക്കായി കാത്തിരിക്കും. ഒരിക്കലും അങ്ങയുടെ വചനത്തെ സംശയിക്കുകയില്ല. തുടർന്നും നീതി പ്രവർത്തി ചെയ്യുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ