“ചെന്നായ്ക്കളുടെ നിശബ്ദത”
വചനം
ലൂക്കോസ് 20 : 26
അങ്ങനെ അവർ ജനത്തിന്റെ മുമ്പിൽ വെച്ചു അവനെ വാക്കിൽ പിടിപ്പാൻ കഴിയാതെ അവന്റെ ഉത്തരത്തിൽ ആശ്ചര്യപ്പെട്ടു മിണ്ടാതിരുന്നു.
നിരീക്ഷണം
ചില മതനേതാക്കന്മാർ യേശു പറഞ്ഞ കാര്യങ്ങളിൽ അവനെ കുടുക്കുവാൻ ശ്രമിച്ചു. പക്ഷേ അവർക്ക് അതിന് കഴിഞ്ഞില്ല. അവർ ഉന്നയിക്കുന്ന ഓരോ ചോദ്യങ്ങൾക്കും യേശു തക്ക ഉത്തരം നൽകിയിരുന്നു, അതിനാൽ അവർ നിശബ്ദരായി.
പ്രായോഗികം
മതനേതാക്കന്മാർ നിശബ്ദരാകുവാൻ കാരണം യേശു ദൈവമാണെന്ന വസതുത അവർക്ക് മനസ്സിലാകാതെ പോയതുകൊണ്ടാണ്. ദൈവത്തിന് മാത്രം ചിന്തിക്കുവാൻ കഴിയുമായിരുന്ന ഉത്തരങ്ങൾ യേശു നൽകിയപ്പോൾ അവർ എപ്പോഴും ആശ്ചര്യപ്പെട്ടു. നാലു സുവിശേഷങ്ങൾ വായിക്കുമ്പോഴും യേശുവിന്റെ ജ്ഞാനം എതിരാളികളെ എപ്പോഴും അമ്പരപ്പിച്ചു എന്ന് നമുക്ക് വ്യക്തമാണ്. മതനേതാക്കന്മാർ യേശുവിനെ നിശബ്ദനാക്കുവാൻ ശ്രമിച്ചത് തിരുവെഴുത്ത് തെളിയിക്കുന്നതിൽ നിന്ന് തന്നെ നിശ്ശബ്ദനാക്കുന്നതിനുവേണ്ടി ആയിരുന്നു. ഒടുവിൽ അവരുടെ തെറ്റായ ആരോപണങ്ങളാൽ യേശുവിനെ ക്രിത്യസമയത്ത് ക്രൂശിലേറ്റി. അതോടെ, യേശുവിന്റെ ജീവിതം അവസാനിപ്പിച്ചു എന്ന് അവർ വിചാരിച്ചു. അതികനാൾ ആകുന്നതിന് മുമ്പ് യേശുക്രിസ്തു കല്ലറയെ കീറിമുറിച്ചുകൊണ്ട് ഉയർത്തെഴുന്നേറ്റു. തത്ത്വശാസ്ത്രപരമായോ, ബലപ്രയോഗത്താലോ ദൈവത്തിന്റെ കുഞ്ഞാടിനെ നിശബ്ദനാക്കുവാൻ അവർക്ക് കഴിഞ്ഞില്ല. പകരം, അവർ തന്നോട് ചെയ്യുവാൻ ശ്രമിച്ചത് നമ്മുടെ മഹാനായ ദൈവം അവരോട് ചെയ്തു. യേശുക്രിസ്തുവിന്റെ വിജയം ചെന്നായ്ക്കളെ നിശബ്ദരാക്കി.
പ്രാർത്ഥന
പ്രീയ യേശുവേ,
ഈ ലോകത്ത് അങ്ങയുടെ ശബ്ദമാകുവാൻ ഞാൻ ആഗ്രഹിക്കുമ്പോൾ എന്നെ മിണ്ടാതാക്കുവാൻശ്രമിക്കുന്നവരെ നിശബ്ദരാക്കുവാനുള്ള ജ്ഞാനം എനിക്ക് നൽകുമാറാകേണമേ. ആമേൻ