Uncategorized

“ദൈവം എപ്പോഴും സംസാരിക്കുന്നു”

വചനം

ഇയ്യോബ് 33 : 14

ഒന്നോ രണ്ടോ വട്ടം ദൈവം അരുളിച്ചെയ്യുന്നു; മനുഷ്യൻ അതു കൂട്ടാക്കുന്നില്ലതാനും.

നിരീക്ഷണം

ദൈവം തന്റെ പ്രാർത്ഥനയ്ക്ക് മറുപടി നൽകുമോ ഇല്ലയോ എന്ന് ഇയ്യോബ് ചോദിച്ചപ്പോൾ ഇയ്യോബിന്റെ സുഹൃത്തായ എലീഹൂ ശക്തമായ ഒരു ചിന്ത ഇയ്യോബിന്റെ ശ്രദ്ധയിൽ പെടുത്തി. എലീഹൂ പറഞ്ഞു “ദൈവം എപ്പോഴും സംസാരിക്കുന്നു”.

പ്രായോഗികം

എലീഹൂ ഇയ്യോബിനോട് പറഞ്ഞത്, ദൈവം നാമുമായി ആശയ വിനിമയം നടത്തുന്നില്ലെന്ന് കുറ്റപ്പെടുത്താനുള്ള പൂർണ്ണ ബുദ്ധിയോ ജ്ഞാനമോ നമുക്കില്ല. ഇയ്യോബിന്റെ ഈ യുവ സുഹൃത്ത് പറയുന്നത് ദൈവം സംസാരിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളതാണ്! ദൈവം എപ്പോഴും ഒരേ രീതിയിൽ അല്ല ആശയ വിനിമയം നടത്തുന്നത് ദൈവത്തിന് ആശയവിനിമയം നടത്തുവാൻ പല രീതികൾ ഉണ്ട്. ഒരു വ്യക്തി രാത്രി ഗാഢനിദ്രയിൽ ആയിരിക്കുമ്പോൾ സ്വപ്നത്തിലൂടെയും ദർശനങ്ങളിലൂടെയും ദൈവം സംസാരിക്കുന്നു. മാത്രമല്ല ദൈവം എപ്പോഴും സംസാരിച്ചുകൊണ്ടേ ഇരിക്കുന്നു. ഒന്ന് തിരിഞ്ഞുനോക്കിയാൽ ഇന്നലെ ആയിരിക്കും ദൈവം നമ്മോട് സംസാരിച്ചത്. ശമുവേലിന് മൂന്നു പ്രവശ്യം ഏലിപുരോഹിതനോട് ചോദിക്കേണ്ടി വന്നു തന്നെ വിളിച്ചിരുന്നുവോ എന്ന്. ഒടുവിൽ ഏലീ പുരോഹിതൻ ശമുവേലിനോട് പറഞ്ഞു അടുത്ത് ശബ്ദം കേൾക്കുമ്പോൾ “കാത്താവേ അടിയൻ ഇതാ അരുളിചെയ്യേണമേ അടിയൻ കോൾക്കുന്നു” എന്ന് പറയുവാൻ പറഞ്ഞു. ഒരു പുരോഹിതന് ദൈവം ഒരു ബാലനോട് സംസാരിക്കുന്നത് മനസ്സിലാക്കുവാൻ മൂന്ന് പ്രാവശ്യം വേണ്ടിവന്നെങ്കിൽ സാധാരണക്കാരായ നാം എത്ര പ്രാവശ്യം ദൈവശബ്ദം കേൾക്കാതെയും മനസ്സിലാക്കാതെയും നമ്മുടെ സ്വന്തം വഴികളിൽ കൂടി കടന്നുപോയിട്ടുണ്ടാവാം. ദയവായി, ദയവായി നിങ്ങളുടെ കാതും ഹൃദയവും എപ്പോഴും തുറന്നിരിക്കട്ടെ കാരണം ദൈവം എപ്പോഴും നമ്മോട് സംസാരിക്കുവാൻ ഇഷ്ടപ്പെടുന്നു, ആ ശബ്ദം ഒരിക്കലും നാം കേൾക്കാതെ പോകരുത്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ ശബ്ദം കോൾക്കുവാൻ ഞാൻ ഇഷ്ടപ്പെടുന്നു. അങ്ങ് സംസാരിക്കുമ്പോൾ ആ ദൈവശബ്ദം ക്രിത്യമായി ശ്രവിക്കുവാനുള്ള കൃപ എനിക്ക് നൽകുമാറാകേണമേ. ആമേൻ