Uncategorized

“വാക്കിലല്ല പ്രവർത്തിയിൽ പ്രകടമാക്കുക”

വചനം

1 കൊരിന്ത്യർ 4 : 20

ദൈവരാജ്യം വചനത്തിലല്ല ശക്തിയിലത്രേ ആകുന്നു.

നിരീക്ഷണം

അപ്പോസ്ഥലനായ പൌലോസ് ഇവിടെ തന്റെ അപ്പോസ്തോലിക അധികാരത്തെ ഉറപ്പിക്കുകയാണ്. അദ്ദേഹം ഇവിടെ വ്യക്തമാക്കുന്ന ഒരു കാര്യം പലരും ക്രിസ്തീയ ജീവിത്തെക്കുറിച്ച് വാക്കുകൊണ്ട് സംസാരിക്കാറുണ്ട് എന്നാൽ യഥാർത്ഥത്തിൽ ക്രിസ്തീയ ജീവിതം വാക്കിൽ അവസാനിപ്പിക്കുകയല്ല പക്ഷേ ആത്മാവിന്റെ ശക്തിയിലും പ്രവർത്തനത്തിലും അത് പ്രകടമാക്കുകയാണ് വേണ്ടത്.

പ്രായോഗികം

സംസാരിക്കുന്നതിനേക്കാൾ പ്രവർത്തിച്ചുകാണിക്കുക എന്ന് പറയുന്നത് നാം കേട്ടിണ്ടുല്ലോ? ദൈവത്തിന് എന്തു ചെയ്യുവാൻ കഴിയും എന്ന് ആർക്കും പറഞ്ഞു നടക്കുവാൻ കഴിയും എന്നാൽ ദൈവപ്രവർത്തി ജനങ്ങളുടെ കൺമുമ്പിൽ കാട്ടികൊടുക്കുന്നതാണ് ഈ കാലഘട്ടത്തിൽ ഏറ്റവും ആവശ്യമായിരിക്കുന്നത് . ദൈവ പ്രവർത്തി കണ്ണുകൊണ്ട് കാണുമ്പോൾ ദൈവത്തിന്റെ ശക്തിയെക്കുറിച്ച് അവർ വിശ്വസിക്കുകയും സാക്ഷ്യം പറയുകയും ചെയ്യും. മരിച്ചവരെ ഉയർപ്പിക്കുകയും ഭൂതങ്ങളെ പുറത്താക്കുകയും അത്ഭുതങ്ങൾക്ക് മീതെ അത്ഭുതം ചെയ്യുകയും ചെയ്ത മനുഷ്യനാണ് അപ്പോസ്ഥലനായ പൌലോസ്, എന്നാൽ കള്ള പ്രവാചകന്മാർ പ്രവചനം മാത്രം പറയുകയും പ്രവർത്തി ഇല്ലാതിരിക്കുകയും ചെയ്യുന്നത് കണ്ടപ്പോൾ അപ്പോസ്ഥലൻ വിളിച്ചു പറയുന്നു നിങ്ങളുടെ വാക്കല്ല നിങ്ങളുടെ കൈയ്യിൽ എന്തുണ്ടെന്ന് പ്രവർത്തിയിൽ കാണിക്കുക കാരണം ദൈവരാജ്യം വചനത്തിലല്ല ശക്തിയിലത്രേ ആകുന്നത്.

പ്രാർത്ഥന

പ്രീയ യേശുവേ,

ദൈവത്തെ വാക്കുകൊണ്ട് മാത്രം പരിചയപ്പെടുത്തുകയല്ല ദൈവ പ്രവൃത്തി പ്രത്യക്ഷമായി കാട്ടികൊടുത്ത് ദൈവം ഇന്നും ജീവിച്ചിരിക്കുന്നുവെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ