Uncategorized

“വിശാലതയുള്ള സ്ഥലത്ത് എത്തിക്കുന്ന ദൈവം”

വചനം

ഇയ്യോബ് 36 : 16

നിന്നെയും അവൻ കഷ്ടതയുടെ വായിൽ നിന്നു ഇടുക്കമില്ലാത്ത വിശാലതയിലേക്കു നടത്തുമായിരുന്നു. നിന്റെ മേശമേൽ സ്വാദുഭോജനം വെക്കുമായിരുന്നു.

നിരീക്ഷണം

ഇയ്യോബിന്റെ യുവ സുഹൃത്തായ എലീഹൂ ഇയ്യോബിന്റെ കഷ്ടതയുടെ നടുവിലും ഇയ്യോബിനെ പ്രോസ്താഹിപ്പിച്ച് ഇയ്യോബിനോട് ദൈവം നിന്നെ നിന്റെ ബലഹീനതയിൽ നിന്നും എല്ലാ ശത്രുവിന്റെ പോരാട്ടത്തിൽ നിന്നും അവിശ്വസനീയമാം വിടുവിച്ച് വിശാലമായ വിജയസ്ഥലത്തേയ്ക്ക് കൊണ്ടെത്തിക്കും എന്ന് ഉറപ്പിക്കുന്നു.

പ്രായോഗികം

യേശുക്രിസ്തുവിനെ അനുഗമിക്കുന്നവർ വേദനാജനകമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴും വിശ്വാസത്തിലൂടെ അവർ അതിനെ അതിജീവിച്ച് ആ കഷ്ടത വിശാലതയിലേയ്ക്ക് കടന്നുവരുവാനുള്ള ചവിട്ടു പടിയായി അവർ അതിനെ ഉപയോഗിക്കും. ഒരു പക്ഷേ താങ്കൾ ഇപ്പോൾ വളരെ കഷ്ടതയുടെ നടുവിലൂടെ കടന്നുപോകുകയും ഇനി എത്രനാൾ? എന്ന ചിന്തയാൽ ഭാരപ്പെടുകയും ചെയ്യുകയാണെങ്കിൽ ഈ രണ്ടുകാര്യം നിങ്ങൾ ചെയ്യുന്നുണ്ടോ എന്ന് ചിന്തിക്കുക. ഒന്ന് നിങ്ങളുടെ ജീവിത്തിലെ ഈ കഷ്ടതയെ നിങ്ങൾ നേരിടുന്നത് വിശ്വാസത്തിലൂടെയാണോ? രണ്ടാമതായി താങ്കളുടെ ഈ കഷ്ടതയുടെ നടുവിൽ നിന്ന് വിശാലതയിലേയ്ക്ക് കടന്നുവരുവാൻ താങ്കൾ തയ്യാറാണോ? അങ്ങനെയെങ്കിൽ നിങ്ങൾ ഒരിക്കലും കഷ്ടതയിൽ നിന്ന് കഷ്ടതയിലേയ്ക്ക് അല്ല കന്നുപോകുന്നത്. ദൈവവചനം നമ്മോട് പറയുന്നു “തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും” (ഗലാ.6.9). ആത്മീയ സഹിഷ്ണത നമുക്കുണ്ടെങ്കിൽ നാം ആരംഭിച്ചതിനേക്കാൾ മികച്ച സ്ഥലത്ത് എത്തിച്ചേരും എന്നത് ഉറപ്പാണ്. ദൈവത്തിന്റെ സമയത്ത് നമുക്ക് വിശാലതയുള്ള സ്ഥലത്ത് എത്തിച്ചേരുവാൻ ഇടയായിതീരും. നമുക്ക്  ഉറപ്പോടെ നിൽക്കാം അതിനായ ദൈവം സഹായിക്കട്ടെ!

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എന്നെ വിശാലതയിലേയ്ക്ക് കൊണ്ടുവരുമാറാകേണമേ. ആമേൻ