Uncategorized

“അതിശ്രേഷ്ഠമായ വരം”

വചനം

1 കൊരിന്ത്യർ 12 : 31

ശ്രേഷ്ഠവരങ്ങളെ വാഞ്ഛിപ്പിൻ; ഇനി അതിശ്രേഷ്ഠമായോരു മാർഗ്ഗം ഞാൻ നിങ്ങൾക്കു കാണിച്ചുതരാം.

നിരീക്ഷണം

സഭയിൽ പരിശുദ്ധാത്മാവ് നൽകുന്ന ഒൻമ്പത് കൃപാവരങ്ങളായ ജ്ഞാനം, അറിവ്, വിശ്വാസം, രോഗശാന്തി, അത്ഭുതങ്ങൾ, പ്രവചനം, വിവേചനവരം, വിവിധ ഭാഷകൾ, ഭാഷകളുടെ വ്യാഖ്യാനം, എന്നിങ്ങനെയുള്ള ആത്മാവിന്റെ കൃപാ വരങ്ങളെക്കുറിച്ച് അപ്പോസ്ഥലനായ പൌലോസ് എഴുതിയതിനുശേഷം അദ്ദേഹം പറഞ്ഞു ശ്രേഷ്ഠവരങ്ങളെ വാഞ്ഛിപ്പിൻ.

പ്രായോഗികം

ചിലപ്പോൾ ചിലർ ചോദിക്കും നാം അനുഭവിച്ച കൃപാവരങ്ങളെക്കാൾ വലുതായി എന്തെങ്കിലും ഉണ്ടോ? ഒൻമ്പത് വരങ്ങളെക്കാൾ മഹത്തായത് എന്തെങ്കിലും ഉണ്ടോ ഉണ്ടെങ്കിൽ അത് എനിക്ക് ആവശ്യമാണ് എന്ന് ചിന്തിക്കുന്നവരും ഉണ്ടാകാം. അടുത്ത് അദ്ധ്യായത്തിൽ പൌലോസ് പറയുന്നു ഏറ്റവും വലീയ വരം വിശ്വാസം, പ്രത്യാശ, സ്നേഹം ഇതിൽ വലിയതോ സ്നേഹം തന്നെ എന്ന് വ്യക്തമാക്കുന്നു. എല്ലാ കൃപാ വരങ്ങളും ഒരു വ്യക്തിയിൽ ഉണ്ടെങ്കിലും സ്നേഹമില്ലെങ്കിൽ ഒന്നും ഇല്ല. സ്നേഹമാണ് മറ്റ് കൃപാവരങ്ങൾ ജ്വലിച്ച് പ്രകാശിപ്പിക്കുന്ന ഇന്ധനം. നാം ഏറ്റവും കൂടുതൽ ആഗ്രഹിക്കേണ്ടതും സ്നേഹം തന്നെയാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ സ്നേഹത്തിൽ എന്നും നിറഞ്ഞ് ജീവിക്കുവാനും മറ്റുള്ളവരെ അതുപോലെ സ്നേഹിക്കുവാനും കൃപ നൽകുമാറാകേണമേ. ആമേൻ