Uncategorized

“കാലത്തിന്റെ അടയാളങ്ങൾ എങ്ങനെയുണ്ട്?”

വചനം

മത്തായി 16 : 3

രാവിലെ ആകാശം മൂടി ചുവന്നുകണ്ടാൽ ഇന്നു മഴക്കോൾ ഉണ്ടാകും എന്നും നിങ്ങൾ പറയുന്നു. ആകാശത്തിന്റെ ഭാവം വിവേചിപ്പാൻ നിങ്ങൾ അറിയുന്നു; എന്നാൽ കാല ലക്ഷണങ്ങളെ വിവേചിപ്പാൻ കഴികയില്ലയോ?

നിരീക്ഷണം

ആകാശത്തെ നിരീക്ഷിക്കുന്നതിന്റെ അടിസ്ഥാനത്തിൽ അന്നത്തെ കാലാവസ്ഥ എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കുവാൻ പരീശന്മാർക്കും സദൂക്യർക്കും കഴിയുന്നു എന്ന് യേശു മുൻ വാക്യത്തിൽ പറഞ്ഞു. എന്നിരുന്നാലും, “അവർക്ക് കാലത്തിന്റെ അടയാളങ്ങൾ കണ്ടിട്ട് ഈ കാലഘട്ടത്തെ വ്യാഖ്യാനിക്കാൻ കഴിയുന്നില്ലേ” എന്ന് യേശു ചോദിക്കുന്നു.

പ്രായോഗികം

കാലവസ്ഥയുടെ അടയാളങ്ങളെകുറിച്ച് പറഞ്ഞത് യേശു ആ കാലഘട്ടത്തെക്കുറിച്ച് വ്യക്തതവരുത്തുവാനാണ്. 2000 വർഷങ്ങൾക്ക് മുമ്പ് യേശു സംസാരിച്ചത് പരീശന്മാരുടെ കണ്ണുകളെ തുറപ്പികേണ്ടതിനാണെങ്കിൽ ഇന്ന് പരീശന്മാരുടെ സ്ഥാനത്ത് നാം ഓരോരുത്തരും ആണ്. പരീശന്മാരെ പോലെ നാമും ആത്മീയത്തിൽ മുന്നേറിയിട്ടില്ല എന്ന് നമ്മെ തന്നെ പരിശോധിച്ചാൽ കാണാം. ഈ കാലത്ത് ദൈവവചന പ്രവചനങ്ങൾ നിറവേറികൊണ്ടിരിക്കുകയാണ്, എന്നിട്ടും ഇന്നുള്ള ജനം ദൈവത്തെ ഭയപ്പെടാതെ കാലാവസ്ഥപോലുള്ള ലൗകീക കാര്യങ്ങളെക്കുറിച്ച് ആശങ്കാകുലരാകുകയാണ്. ചെറിയ കാര്യങ്ങളെക്കുറിച്ചുള്ള അന്വേഷണം രണ്ടാമതാക്കുവാൻ കഴിയുമോ? അതാണ് ഇന്നതെ വെല്ലുവിളി. കാലം അതിന്റെതായ അയാളം നമുക്ക് ചുറ്റും കാണിക്കുന്നുണ്ട്. അപ്പോസ്ഥലനായ പൌലോസ് ഈ കാലഘട്ടത്തിന്റെ അടയാളങ്ങളെ “അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക” എന്ന് (2 തിമോ.3:1) വ്യക്തമാക്കുന്നു. ഇന്ന് നമുക്ക് ചുറ്റും നടക്കുന്ന സംഭവങ്ങളെ വിലയിരുത്തിയാൽ മനസ്സിലാകും നാം അന്ത്യകാലത്തിലാണ് ജീവിക്കുന്നതെന്ന്. എന്നാൽ ഈ കാലഘട്ടത്തെ നാം മനസ്സിലാക്കാതെ പോയാൽ എങ്ങനെ രക്ഷപ്പെടുവാൻ കഴിയും. ഇന്നാകുന്നു രക്ഷാ ദിവസം ഇന്നാകുന്നു സുപ്രദസാദകാലം ആകയാൽ ഈ കാലഘട്ടത്തെ മനസ്സിലാക്കി രക്ഷ നേടുക. കർത്താവിന്റെ വരവ് ഏറ്റവും ആസന്നമായി.

പ്രാർത്ഥന

പ്രീയ യേശുവേ,

കാലത്തിന്റെ അടയാളങ്ങളെ മനസ്സിലാക്കി ദൈവത്തോട് അടുക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ