Uncategorized

“അനുസരണക്കേട് ഇഷ്ടപ്പെടാത്ത യേശു”

വചനം

മത്തായി 25 : 24

ഒരു താലന്തു ലഭിച്ചവനും അടുക്കെ വന്നു: യജമാനനേ, നീ വിതെക്കാത്തേടുത്തു നിന്നു കൊയ്യുകയും വിതറാത്തേടുത്തു നിന്നു ചേർക്കുകയും ചെയ്യുന്ന കഠിനമനുഷ്യൻ എന്നു ഞാൻ അറിഞ്ഞു.

നിരീക്ഷണം

യജമാനൻ ദൂരെ യാത്രപോയപ്പോൾ ദാസന്മാർക്ക് നൽകിയ താലന്ത് വ്യാപാരം ചെയ്യാതെ യജമാനനോട് അനുസരണക്കേട് കാണച്ച വ്യക്തിയെക്കുറിച്ചാണ് ഇത്. അവൻ അനുസരണക്കേട് കാണിച്ചിട്ട് യജമാനനെ കഠിനനായ മനുഷ്യനായി കണ്ടു.

പ്രായോഗികം

തന്നോട് അനുസരണക്കേട് കാണിക്കുന്നവരോട് കർത്താവ് എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് യേശു ജനങ്ങളെ ഒരു ഉപമയിലൂടെ ബോധ്യപ്പെടുത്തിയത്. മനഃപൂർവ്വം അനുസരണക്കേട് കാണിക്കുന്നവരെ ശിക്ഷിച്ചതിന് യജമാനനായ കർത്താവിനെ കുറ്റപ്പെടുത്തുന്നത് ന്യായമാണോ?  നമ്മുടെ കൊച്ചുമക്കോളോടൊപ്പം സമയം ചിലവഴിക്കുന്നത് സന്തോഷമാണ്. എന്നാൽ അവർ കുറ്റം ചെയ്താൽ അവരുടെ മാതാപിതാക്കൾ അവരെ ശിക്ഷിക്കുമ്പോൾ നാം സന്തോഷിക്കണം. അവരെ ശിക്ഷിച്ചില്ലെങ്കിൽ അവർ വലുതാകുമ്പോൾ ഈ ലോകത്ത് എങ്ങനെ പ്രവർത്തിക്കണമെന്ന് അവർ എങ്ങനെ പഠിക്കും? മാതാപിതാക്കൾ അവരുടെ മക്കളെ സ്നേഹിക്കുന്നതിനാലാണ് അവരെ ശിക്ഷിക്കുന്നത്. ഈ ഉപമയിൽ യജമാനനെ ധിക്കരിച്ച ശിക്ഷ്യന്റെ പക്ഷത്തുനിൽക്കുവാൻ നമുക്ക് കഴയുമോ? ഇല്ല നാം യേശുവിന്റെ പക്ഷത്താണ് കാരണം അനുസരണക്കേട് കാണിക്കുന്നവരെ യേശു ശിക്ഷിക്കുന്നു എന്ന് ഓർക്കുക എന്തെന്നാൽ യേശു പിന്നെയും നമ്മെ സ്നേഹിക്കുന്നതുകൊണ്ട്.

പ്രാർത്ഥന

പ്രീയ യേശുവേ,

അനുസരണക്കേടിനാലുള്ള ശിക്ഷ വാങ്ങാതെ അങ്ങയെ സ്നേഹിക്കുവാനും അങ്ങയെ അനുസരിക്കുവാനും ഉള്ള കൃപ നൽകുമാറാകേണമേ. ആമേൻ