Uncategorized

“വിശ്വസിക്കുവാൻ എന്താണ് വേണ്ടത്?”

വചനം

മത്തായി 27 : 53

അവന്റെ പുനരുത്ഥാനത്തിന്റെ ശേഷം കല്ലറകളെ വിട്ടു, വിശുദ്ധനഗരത്തിൽ ചെന്നു പലർക്കും പ്രത്യക്ഷമായി.

നിരീക്ഷണം

യേശുവിന്റെ പുനരുത്ഥാനത്തിനു തൊട്ടുപിന്നാലെയാണ് ഈ സംഭവം നടക്കുന്നത്. യേശു ക്രൂശിൽ മരിച്ചപ്പോൾ ദൈവാലയത്തിലെ  തിരശ്ശീല പിളർന്ന് കല്ലറകൾ തുറന്നു മരിച്ച വിശുദ്ധന്മാർ ഉയർത്തെഴുന്നേറ്റു എന്ന് മുൻ വാക്യങ്ങളിൽ പറയുന്നു. മൂന്നു ദിവസം കഴിഞ്ഞ് യേശു യെരുശലേമിലേയ്ക്ക് പോയി.

പ്രായോഗികം

ഈ വേദ ഭാഗം വായിച്ചിട്ട് നമുക്ക് മറ്റുള്ളവരോട് ചോദിക്കുവാൻ കഴിയുന്ന ഒരു ചോദ്യമാണ് “ഇനിയും വിശ്വസിക്കുവാൻ എന്താണ് വേണ്ടത്?” യേശുവിന്റെ പുനരുത്ഥാനത്തെ തുടർന്ന് 40 ദിവസത്തിനുള്ളിൽ 500 വ്യത്യസ്ത ആളുകൾക്ക് യെരുശലേമിലും പരിസരപ്രദേശത്തും പ്രത്യക്ഷപ്പെട്ടു. മുമ്പ് മരിച്ചവരുടെ ശവകുടീരങ്ങളിൽ നിരവധി പ്രശസ്തരായ ആളുകൾ ഉണ്ടായിരുന്നെങ്കിലും അതിൽ വിശുദ്ധന്മാരുടെ കല്ലറമാത്രം ഒരേ സമയം തുറന്നു, അതും യുക്തിസഹചമല്ലേ? ഇത് കാണുകയും മനസ്സിലാക്കുകയും ചെയ്തപ്പോഴെങ്കിലും അവിടെയുള്ളവർ വിശ്വസിക്കുകയും ഒരു ഉണർവിന് കാരണമാകുകയും ചെയ്യേണ്ടതായിരുന്നില്ലേ? പക്ഷേ അത് നടന്നില്ല,അപ്പേ. പ്രവർത്തി. 2-ാം അദ്ധ്യായത്തിൽ പെന്തക്കോസ്ത് നാളിൽ പിരിശുദ്ധാത്മാവ് വന്നതിനുശേഷമാണ് ഒരു ഉണർവ്വ് ഉണ്ടായത്. ഇത്രയും നൂറ്റാണ്ടുകളായിട്ടും ഇന്നും ചിലരുടെ ജീവിതത്തിൽ യേശുവിൽ വിശ്വസിക്കുവാൻ കഴിയുന്നില്ല അവർ അവിശ്വാസം തിരഞ്ഞെടുക്കുന്നു. വിശ്വസിച്ചാൽ അവരും ഈ നിത്യതയിലേയ്ക്ക് എത്തും. യേശുവിനെ അനുഗമിക്കുന്ന കാര്യത്തിൽ വിശ്വാസം എപ്പോഴും ജീവിതത്തിൽ വ്യത്യാസം വരുത്തും. ആകയാൽ ഇനിയും മടിച്ചു നിൽക്കാതെ ഈ യേശുക്രിസ്തുവിൽ വിശ്വസിച്ച് നിത്യജീവൻ പ്രാപിക്കുവാൻ ഒരുങ്ങാം.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയിൽ ആശ്രയിച്ച അന്നു മുതൽ ഉറപ്പോടെ നിൽക്കുവാൻ കൃപ നൽകിയതിനായ് നന്ദി പറയുന്നു. തുടർന്നും അങ്ങയിൽ ആശ്രയിച്ച് നിത്യതയിൽ എത്തുവാൻ കൃപ നൽകുമാറാകേണമേ. ആമേൻ