“യഹോവ സ്വയം ദൈവമാണ്”
വചനം
റോമർ 9 : 15
“എനിക്കു കരുണ തോന്നേണം എന്നുള്ളവനോടു കരുണ തോന്നുകയും എനിക്കു കനിവു തോന്നേണം എന്നുള്ളവനോടു കനിവു തോന്നുകയും ചെയ്യും” എന്നു അവൻ മോശെയോടു അരുളിച്ചെയ്യുന്നു.
നിരീക്ഷണം
റോമർക്കു വേണ്ടി എഴുതിയ ലേഖനത്തിൽ പൌലോസ് അപ്പോസ്ഥലൻ പുറപ്പാട് 33:19 ൽ നിന്നും എടുത്ത ഒരു വേദഭഗം പരാമർശിക്കുന്നു. മോശ ദൈവത്തോട് തന്റെ മഹത്വം കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ നൽകിയ ഉത്തരമാണ് ഈ വേദ ഭാഗം.
പ്രായോഗികം
ദൈവം മോശയോട് ഇവിടെ എന്തുകൊണ്ട് ഇപ്രകാരം മറുപടി പറഞ്ഞു? അതിന് ഉത്തരം, “ദൈവം ആഗ്രഹിക്കുന്നതെന്തും ചെയ്യുവാൻ ദൈവത്തിന് കഴിയും, കാരണം അവൻ തനിയെ ദൈവമാണ്”. നമ്മുടെ പരിമിതമായ ബുദ്ധിയാൽ ഒരു സമയത്തും ദൈവത്തെ നമ്മുടെ തലത്തിലേയ്ക്ക് താഴ്ത്തുവാൻ കഴിയുകയില്ല. എന്നാൽ 2000 വർഷങ്ങൾക്ക് മുമ്പ് തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം താഴ്ത്തി. മനുഷ്യരായ നാം അവനെ കൊന്നു നമ്മുടെ ആത്മാവിന്റെ ശത്രുവായ പിശാചിനെ അവൻ കീഴടക്കിയ ശേഷം അവൻ വീണ്ടും ഉയർത്തെഴുന്നേറ്റു ഇന്നും ജീവിക്കുന്നു. ഇന്ന് ദൈവം പരിധിയില്ലാത്തവനാണ്. ദൈവത്തെ അനുഗമിക്കുന്ന നമ്മോട് ആരോടെങ്കിലും അവൻ ദയ കാണിക്കുന്നുവെങ്കിൽ അത് ദൈവത്തിന്റെ കരുണയാണ്. നമുക്ക് ദൈവത്തെ അനുഗമിക്കുവാൻ കഴിയുന്നതുതന്നെ ദൈവം കൃപ നൽകുന്നതുകൊണ്ടാണ്. ദൈവം തരാത്ത ഒന്നും നമുക്ക് ഇല്ല. ആകയാൽ നാം സർവ്വശക്തനെ വിധിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക! “ദൈവം ആഗ്രഹിക്കുന്ന എന്തും ദൈവത്തിന് ചെയ്യുവാൻ കഴിയും, കാരണം അവൻ സ്വയം ദൈവമാണ്.”
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ അതിരുകളില്ലാത്ത മഹത്വത്തെ വാണ്ടും വീണ്ടും വണങ്ങുന്നു. എന്നെ തന്നെ അങ്ങയുടെ സന്നിധിയിൽ താഴ്ത്തി സമർപ്പിക്കുന്നു. അങ്ങയുടെ ഇഷ്ടം എന്നിൽ നിറവേറ്റുമാറാകേണമേ. ആമേൻ