Uncategorized

“ദൈവത്തിന്റെ പാഠശാല”

വചനം

എബ്രായർ 5 : 8

പുത്രൻ എങ്കിലും താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ചു തികഞ്ഞവനായി.

നിരീക്ഷണം

യേശു (പുത്രൻ) താൻ അനുഭവിച്ച കഷ്ടതയിലൂടെ അനുസരണം പഠിച്ചുവെന്ന് ഗ്രന്ഥകാരൻ വ്യക്തമാക്കുന്നു. “അവൻ ഒരു പുത്രൻ ആയിരുന്നിട്ടും” യേശു കഷ്ടം അനുഭവിക്കേണ്ടിവന്നു.

പ്രായോഗികം

ഒരു വിശ്വാസിയോ മറ്റ് ഏതൊരു വ്യക്തിയോ കഷ്ടതയിലുടെ കടന്നുപോകുമ്പോൾ നാം ചിന്തിക്കേണ്ടത് താൻ ഒരു പഠനത്തിലൂടെ കടന്നു പോകുകയാണ് എന്നതാണ്. ഇത്തരത്തിലുള്ള ഒരു പഠനം ദൈവ ഹിതപ്രകാരം നാം അനുഭവിക്കുകയാണെങ്കിൽ ദൈവത്തിന്റെ പഠനശാലയിലൂടെ കടന്ന് ഒരു ആത്മീക മുന്നേറ്റം നമുക്ക് ഉണ്ടാകുക തന്നെ ചെയ്യും. ഇതുപോലുള്ള പഠനശാലയിലുടെ കടന്നുപോയ ചില പഴയനിയമ വ്യക്തികളാണ്, ഇയ്യോബ്, മോശ, നവോമി, എസ്തേർ, ഹോശിയ എന്നിർ. അവർ ദൈവത്തിന്റെ കഷ്ടതയാകുന്ന പാഠശാലയിൽ പഠിച്ച് ബിരുദം നേടിയ വിശുദ്ധന്മാരാണ്. പുതിയ നിയമത്തിൽ യേശു, അപ്പോസ്ഥലന്മാർ തുടങ്ങിയവരുണ്ട്. വ്യക്തമായി ചിന്തിച്ചാൽ യൂദാസ്കറിയോത്ത ഈ ബിരുദ പഠനത്തിൽ പരാജയപ്പെട്ട വ്യക്തിയാണ്. ആകയാൽ അദ്ദേഹം ദൈവത്തിന്നിന്ന് നിത്യമായ വേർപാട് അനുഭവിക്കുകയും ചെയ്തു. സങ്കടകരമായ കാര്യം ദൈവം ഒരു വ്യക്തിയെ കഷടതയാകുന്ന പാഠശാലയിലൂടെ പരിശോധിക്കുമ്പോൾ ആ പരിശോധന കഴിയുന്നതിനുമുമ്പ് ആ വ്യക്തി ദൈവത്തെവിട്ട് പാഠശാലയിൽ നിന്ന് ചാടിപ്പോകുന്നു എന്നതാണ്. എന്നാൽ ഒരു കാര്യം ഉറപ്പാണ് യേശു ആരെയും ഒരിക്കലും കൈവിടുകയില്ല പക്ഷേ നാം ദൈവത്തിന്റെ കൈയ്യിൽ നിന്നും അകന്നു മാറുകയാണ് ചെയ്യുന്നത്. നാം ഏറ്റെടുക്കേണ്ട ഒരു വെല്ലുവിളി എന്തെന്നാൽ നാം നമ്മെതന്നെ കൈവിടാതെ സൂക്ഷിക്കുകയും ദൈവത്തോടുള്ള അനുസരണയിൽ ഉറച്ചു നിൽക്കുകയും ചെയ്യുക എന്നതാണ്. അങ്ങനെ ചെയ്താൽ നാം ദൈവത്തിന്റെ പാഠശാലയിൽ പഠിച്ച് അതിലൂടെ ഒരു വിജയം കൈവരിച്ച് പറത്തുവരുന്ന വ്യക്തായി മാറുകയും ദൈവത്താലുള്ള അനുഗ്രഹങ്ങൾ പ്രാപിക്കുകയും ചെയ്യും. അതിനായി നമുക്ക് നമ്മെ തന്നെ ദൈവകരങ്ങളിൽ സമർപ്പിക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

അനുസരണം പഠിക്കുവാനും അങ്ങയുടെ രാജ്യത്ത് എത്തിച്ചേരാനും ഒരേ ഒരു മാർഗ്ഗമേയുള്ളൂ എന്ന് എനിക്ക് അറിയാം. അത് അങ്ങയുടെ പാഠശാലയിലുടെ പഠിച്ച് ഉറച്ചു നിൽക്കുക എന്നതാണ്. അതിനായി എന്നെ സഹായിക്കുമാറാകേണമേ. ആമേൻ