“നിത്യജീവൻ”
വചനം
യോഹന്നാൻ 5 : 24
ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽ നിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു.
നിരീക്ഷണം
യോഹന്നാന്റെ സുവിശേഷം അഞ്ചാം അധ്യായത്തിൽ, ശബ്ബത്തിൽ ഒരു വ്യക്തിയെ സുഖപ്പെടുത്തിയതിന് യേശു ഒരിക്കൽക്കൂടി വിമർശന വിധേയനായി. മതനേതാക്കൾ യേശു ശബ്ബത്ത് ലങ്കിച്ചതിന് തന്നെ വല്ലാതെ വിമർശിക്കുകയും ദുഃഖിപ്പിക്കുയും ചെയ്തു. യേശു തന്റെ പരസ്യ ശിശ്രൂഷാകാലയളവിൽ ഇപ്രകാരം പറഞ്ഞു “നിങ്ങൾ എന്റെ വാക്കു കേൾക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയും ചെയ്താൽ വിധിക്കപ്പെടുകയില്ല, അങ്ങനെ ചെയ്യുന്നവർ മരണത്തിൽ നിന്ന് നിത്യജീവങ്കലേയ്ക്ക് പ്രവേശിക്കും എന്ന് പറഞ്ഞു.”
പ്രായോഗികം
നിയമങ്ങൾ പാലിക്കുകയും അത് അനുസരിക്കുകയും ചെയ്യുന്ന നല്ല പൗരന്മാരില്ലാതെ ഒരു സമൂഹത്തിന് മുന്നോട്ട് പോകുവാൻ കഴിയുകയില്ല. എന്നാൽ യേശുവിന്റെ കാലത്തെ മതനേതാക്കൾ നന്മചെയ്യുന്ന ഒരു മനുഷ്യനെ തകർക്കുവാൻ അവരുടെ നിയമം ഉപയോഗിക്കുന്നു. ശബ്ബത്തിൽ യേശു ദീനക്കാരനെ സുഖപ്പെടുത്തിയപ്പോൾ, അതിന് നന്ദി പ്രകടിപ്പിക്കാനും കോപം പ്രകടിപ്പിക്കാനും സ്വാതന്ത്ര്യം ഉണ്ടായിരിന്നു എന്നാൽ അവർ കോപം തിരഞ്ഞെടുത്തിട്ട് യേശുവിനെ വീണ്ടും വിമർശിക്കുവാൻ തുടങ്ങി. എന്നാൽ ഇതൊന്നും യേശുവിന് തന്റെ പ്രവർത്തിയിൽ നിന്നും പിന്തിരിപ്പിച്ചില്ല. തുടർന്നും യേശു നിത്യജീവൻ പ്രാപിക്കുവാൻ എന്തു ചെയ്യണമെന്നുള്ള അടിസ്ഥാന പരമായ ഉപദേശം നൽകികൊണ്ടിരുന്നു. ആരോക്കെ എന്തൊക്കെ പറഞ്ഞാലും ദൈവ വചനം കേൾക്കുകയും പിതാവായ ദൈവത്തിൽ വിശ്വസിക്കുകയും ചെയ്യുന്നവർക്ക് മരണത്തിൽ നിന്ന് നിത്യജീവങ്കലേയക്ക് കടക്കാം എന്ന് യേശുക്രിസ്തു സ്പഷ്ടമായി ഉപദേശിച്ചുകൊണ്ടെയിരുന്നു. ഇന്നും അതുതന്നെയാണ് സത്യം ജീവിച്ചിരിക്കുമ്പോൾ യേശുക്രിസ്തുവിൽ വിശ്വസിച്ച് ദൈവവചനപ്രകാരം ജീവിക്കുന്നവർക്ക് നിത്യജീവൻ പ്രാപിക്കുവാൻ കഴിയും.
പ്രാർത്ഥന
പ്രീയ യേശുവേ,
നിത്യജീവന്റെ വ്യവസ്ഥകളെ പാലിക്കുവാൻ എനിക്ക് കൃപ നൽകിയതിനായി നന്ദി. തുടർന്നും അങ്ങയിൽ ആശ്രയിച്ച് നിലനൽക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണേ. ആമേൻ