Uncategorized

“കാര്യസ്ഥൻ”

വചനം

യോഹന്നാൻ 16 : 7

എന്നാൽ ഞാൻ നിങ്ങളോടു സത്യം പറയുന്നു; ഞാൻ പോകുന്നതു നിങ്ങൾക്കു പ്രയോജനം; ഞാൻ പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കൽ അയക്കും.

നിരീക്ഷണം

ഈ വേദഭാഗത്ത് കർത്താവായ യേശുക്രിസ്തു ഒരു “കാര്യസ്ഥനെ” പരിചയപ്പെടുത്തുന്നു. തീർച്ചയായും അവൻ വിലയേറിയ പരിശുദ്ധാത്മാവിനെക്കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കൽ അയക്കും എന്ന് അവൻ പറഞ്ഞു. യേശുക്രസ്തു സ്വർഗ്ഗാരോഹണം ചെയ്ത് ദിവസങ്ങൾക്കുള്ളിൽ പെന്തക്കോസ്ത് നാളിൽ മാളികമുറിയിൽ കൂടിയിരുന്നവരുടെ മേൽ പരിശുദ്ധാത്മാവ് ഇറങ്ങി എന്ന് വേദപുസ്തകം വ്യക്തമാക്കുന്നു. തീർച്ചയായും യേശു തന്റെ വാഗ്ദത്തം നിവർത്തിച്ചു.

പ്രായോഗികം

“ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്നു അവൻ തന്നെ അരുളിച്ചെയ്തിരിക്കുന്നുവല്ലോ. (എബ്രായർ 13:5) എന്ന് കർത്താവ് പറഞ്ഞപ്പോൾ, ഈ വാഗ്ദത്തം ആണ് നിറവേറ്റപ്പെട്ടത് കാരണം പരിശുദ്ധാത്മാവ് ശക്തിയും സാന്നിധ്യവുമാണ്. തീർച്ചയായും നമ്മുടെ മഹാദൈവം സർവ്വവ്യാപിയാണ്, അതോടെപ്പം അവൻ ഒരു വ്യക്തിയായ പരിശുദ്ധാത്മാവും കൂടെയാണ്. എപ്പോഴൊക്കെ നാം യേശുക്രിസ്തുവിന്റെ സാന്നിധ്യം അനുഭവിക്കുന്നുവോ, അത് നമ്മുടെ കാര്യസ്ഥനാണെന്ന് നാം മനസ്സിലാക്കുന്നു. നാം പ്രാർത്ഥനയിൽ ആയിരുന്നു കൊണ്ട് ചോദ്യങ്ങൾ ചോദിക്കുകയും നമ്മുടെ ആവശ്യങ്ങൾ അറിയിക്കുകയും ചെയ്യുമ്പോൾ നമുക്ക് മൃദുവായ സ്വരത്തിൽ ഉത്തരം നൽകുന്നതാണ് പരിശുദ്ധാത്മാവ്.  നമ്മുടെ ജീവിത്തിൽ ഹൃദയം പൊട്ടുന്നപോലുള്ള പ്രശ്നങ്ങൾ കടന്നുവരികയും പെട്ടെന്ന് ഒരു ആശ്വാസത്തിനായി കേഴുകയും ചെയ്യുമ്പോൾ നമുക്ക് ആശ്വാസം തരുവാനും നമ്മെ മാറോടണയ്ക്കുവാനും അരുകിൽ വരുന്നതാണ് പരിശുദ്ധാത്മാവ്. യേശു സ്വർഗ്ഗത്തേയ്ക്ക് കരേറിപോയതിൽ നാം സന്തോഷിക്കാറില്ല എന്നാൽ യേശു കരേറിപ്പോയില്ലെങ്കിൽ പരിശുദ്ധാത്മാവ് ഈ ലോകത്തിൽ വരികയില്ലായിരുന്നു. നമുക്ക് ഒരു കാര്യസ്ഥനെ തന്നതിനായി ദൈവത്തന് നന്ദി പറയാം.

പ്രാർത്ഥന

പ്രീയ യേശുവേ,

പരിശുദ്ധാത്മാവിനെ നൽകിയതിനായി നന്ദി. പരിശുദ്ധാത്മാവിന്റെ ശക്തി എന്നും അനുഭവിച്ചറിയുവാൻ എന്നെ സഹായിക്കുമാറാകേണമേ. ആമേൻ