Uncategorized

“വിശ്വാസത്തിന്റെ വലിയ ചിത്രം”

വചനം

വെളിപ്പാട് 10 : 2

അവന്റെ കയ്യിൽ തുറന്നോരു ചെറുപുസ്തകം ഉണ്ടായിരുന്നു. അവൻ വലങ്കാൽ സമുദ്രത്തിന്മേലും ഇടങ്കാൽ ഭൂമിമേലും വെച്ചു.

നിരീക്ഷണം

ഈ വേദ ഭാഗം യേശുവിന്റെ ശിഷ്യനായ യോഹന്നാൻ പത്മേസ് ദ്വീപിൽ നാടുകടത്തപ്പെട്ടപ്പോൾ അവിടെ വച്ച് ഭാവിയിൽ എന്തു സംഭവിക്കും എന്ന് ദൈവം യോഹന്നാന് വെളിപ്പെടുത്തിക്കൊടുക്കുന്നതാണ്. അദ്ദേഹം ഒരു ദൂതനെ ദർശനത്തിൽകണ്ടു. ഈ കൂറ്റൻ ദൂതൻ ഒരു കാൽ സമുദ്രത്തിലും മറ്റേ കാൽ കരയിലും വെച്ചിട്ട് സ്വർഗ്ഗത്തിലേക്ക് കൈ ഉയർത്തി സംസാരിച്ചു.

പ്രായോഗികം

യോഹന്നാൻ തന്റെ ദർശനത്തിൽ ദൈവത്തിന്റെ ഒരു ദൂതനെയാണ് കാണുന്നത്. എന്നാൽ ആ ദുതന്റെ ഒരു കാൽ കരയിലും ഒരു കാൽ സമുദ്രത്തിലും വച്ചപ്പോൾ അത് നിറഞ്ഞു. ഒരു ദൂതൻ ഇത്രയും വലുതാണെങ്കിൽ താൻ സേവിക്കുന്ന ദൈവം എത്ര വലുതായിരിക്കുമെന്ന് നമുക്ക് ചിന്തിക്കാവുന്നതേയുള്ളൂ. നമ്മുടെ വലിയവനും സ്നേഹനിധിയുമായ രക്ഷകനെക്കുറിച്ചുള്ള നമ്മുടെ ദർശനവും വലുതാകേണ്ടിയിരിക്കുന്നു. ദൈവത്തെക്കുറിച്ചുള്ള അറിവ് എങ്ങനെ ആയിരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് നമ്മുടെ വിശ്വാസം വലുതാകുന്നത്. യോഹന്നാൻ തന്റെ വിശ്വാസം നിമിത്തം ശത്രുക്കൾ തന്നെ തിളച്ച് എണ്ണയിൽ ഇട്ടു എന്നാൽ അവിടെ നിന്നും അത്ഭുകരമായി ദൈവം രക്ഷിച്ചു. റോമൻ അധികാരികൾക്ക് അവനെ മിണ്ടാതാക്കുവാൻ കഴിഞ്ഞില്ല അവൻ തുടർന്നും സുവിശേഷം പറഞ്ഞുകൊണ്ടേയിരുന്നു. ആകയാൽ അവനെ പത്മേസ് എന്ന ദ്വീപിൽ നാടുകടത്തി. അവിടെ വച്ച് താൻ വെളിപ്പാട് പുസ്തകം രചിക്കേണ്ടത് ദർശനത്തിൽ വലീയ ദീതനെ കണ്ടു. ദർശനത്തിൽ യോഹന്നാൻ കണ്ടെതെല്ലാം വലുതായിരുന്നു അതിനർത്ഥം യോഹന്നാന് ദൈവത്തെക്കുറിച്ച് വലീയ കാഴ്ചപ്പാട് ഉണ്ടായിരുന്നു എന്നതാണ്. ക്രൈസ്തവ ലോകം വളരെ വിഷമകരമായ കാലഘട്ടതിലുടെ കടന്നുപോകുകയാണ്. ചിലർ കഷ്ടപ്പാടുകളുടെ കാലത്തിലാണിപ്പോൾ. എന്നാൽ മറ്റു ചിലർക്ക് ഇപ്പോൾ ജീവിതം സുഖകരമെങ്കിലും അവരുടെ കഷ്ടതയുടെ കാലം അടുത്തുകഴിഞ്ഞു. നമ്മുടെ മഹാനായ ദൈവത്തിന്റെ ഒരു വലിയ വിശ്വാസത്തിന്റെ ദർശനമാണ് നമുക്ക് ആവശ്യം.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് മഹാദൈവമാണ് എന്നത് എന്റെ വിശ്വാസം. അങ്ങയുടെ അത്ഭുതകരമായ പ്രവർത്തികൾക്കായി നന്ദി. തുടർന്നും അങ്ങയിൽ ആശ്രയിച്ച് ജീവിക്കുവാൻ എനിക്ക് കൃപ നൽകുമറാകേണമേ. ആമേൻ.